ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നിട്ടുണ്ട്; നിവിൻ പോളി ഉള്ളത് കൊണ്ട് മാത്രം ഞാൻ അവിടെ നിന്നതാണ്, വെളിപ്പെടുത്തലുമായി പൈങ്കിളി

322

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ശ്രുതിയുടെ പേരാണ് താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. സിനിമാതാരം രജനികാന്തിന്റെ മകൾ എന്ന നിലയിലാണ് ശ്രുതിയെ ആദ്യ കാലങ്ങളിൽ കണ്ടിരുന്നത്. എന്നാൽ പിന്നീട് താരം തന്നെ അത് അങ്ങനെ അല്ല എന്ന് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ താൻ ഫ്‌ളവർ ഗേൾ ആയി പോയഒരു ഇവന്റിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വർഷങ്ങൾക്ക് മുൻപ് നിവിൻ പോളിയെയും, മോഹൻലാലിനെയും കാണാനായാണ് താൻ ഫ്‌ളനർ ഗേൾ ആകാൻ പോയത്. ഒരു അവാർഡ് നിശയായിരുന്നു.

Advertisements

Also Read
അവിടെ എത്തിയപ്പോൾ അവർ ഇടാൻ തന്നത് ഇറക്കമില്ലാത്ത വസ്ത്രം, അതുമിട്ട് ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നു, പക്ഷേ: ശ്രുതി രജനാകാന്തിന്റെ വെളിപ്പെടുത്തൽ

വിക്രം, ലാലേട്ടൻ തുടങ്ങി നിരവധി താരനിരയാണ് പങ്കെടുക്കുന്നത്. ആദ്യം നിവിൻ പോളി ഉണ്ടെന്നുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോൾ ഇവന്റിന് ഇടാനുള്ള ഡ്രസ്സിന്റെ അളവ് എടുക്കുകയാണ്. ആ സമയത്താണ് വസ്ത്രത്തിന് വളരെ ഇറക്കം കുറവാണെന്ന് മനസ്സിലാക്കിയത്. അത് കണ്ടപ്പാടെ എനിക്കിത് പറ്റില്ലെന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ നിന്നു.

എനിക്ക് ആരെയും കാണേണ്ട എന്ന നിലപാടായിരുന്നു എന്റെ. ഇതിനിടയിലാണ് ആരോ നിവിൻപോളിയും പരിപാടിയിൽ പങ്കെടുക്കാൻ വരുന്നുണ്ടെന്ന് അറിഞ്ഞത്. കേട്ടപ്പോൾ സമാധാനം, പിന്നെ ആലോചിച്ചപ്പോൾ ഡ്രസ്സ് എങ്ങനെ ആയാലും കുഴപ്പം ഇല്ലെന്നായി.

Also Read
സമ്മർ ഇൻ ബത്‌ലേഹമിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെയുണ്ടെന്ന് സിബി മലയിൽ

അന്ന് അവിടെ ഉള്ളവർ പ്രാർത്ഥിച്ചത് മോഡലിങ്ങിലേക്കോ,സിനിമയിലേക്കോ തങ്ങളെ വിളിക്കണം എന്നാണെങ്കിൽ ഞാൻ പ്രാർത്ഥിച്ചത് എന്നെ ആരും കാണരുതെ എന്നാണ്. അതുമാത്രമല്ല ആരും അധികം ശ്രദ്ധിക്കാതെ ഇരിക്കാനായി ലാലേട്ടന്റെ പുറകിൽ പോയി ഒളിക്കുകയും ചെയ്തു. പക്ഷെ ടെലികാസ്റ്റ് ചെയ്തപ്പോൾ എന്നെ മാത്രമാണ് കാണാൻ കഴിഞ്ഞത്.

Advertisement