സമ്മർ ഇൻ ബത്‌ലേഹമിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെയുണ്ടെന്ന് സിബി മലയിൽ

75

പ്രേക്ഷകരിൽ ആകാംക്ഷ സമ്മാനിച്ച് കടന്നുപോയ ചിത്രമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലേഹം. സുരേഷ് ഗോപി, മോഹൻലാൽ, ജയറാം, മഞ്ജു വാര്യർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം സജീവമായി മാറിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. ‘സമ്മർ ഇൻ ബത്‌ലേഹമിന് ഇനി ഒരു തുടർച്ചയില്ല. പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി അതിന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ല.

Advertisements
Courtesy: Public Domain

Also Read
നായികയുടെ സോളോ കട്ടൗട്ട് ഉയർത്തി തമിഴ് സിനിമാ ലോകം; ഇത് മറ്റാർക്കും കിട്ടാത്ത ഭാഗ്യം

പൂച്ചയെ അയച്ചത് ആരാണെന്ന് പറയാൻ വേണ്ടി എന്തിനാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. പിന്നെ ചെയ്യാൻ കഴിയുന്നത് അതേ പശ്ചാത്തലത്തിലൊരു സിനിമയാണ് അല്ലെങ്കിൽ അടുത്ത ജനറേഷൻ അവിടെ എത്തിപ്പെടുന്നതോ മറ്റോ ആയ കഥയാണ്.’

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ ആണ് സമ്മർഇൻ ബത്‌ലേഹം നിർമ്മിച്ചത്. വേണു നാഗവള്ളി എഴുതിയ കഥയ്ക്ക്, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് രഞ്ജിത് ആണ്. ലെസ ലെസ എന്ന പേരിൽപ്രിയദർശൻ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു.

Also Read
സുഹൃത്തിന്റെ വില്ലയിൽ വെച്ചും കാറിൽവെച്ചും പലതവണ പീ ഡി പ്പി ച്ചു; നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്ക് എതിരെ പീഡന പരാതിയുമായി പെൺകുട്ടി

അതേസമയം സിബി മലയിലിന്റെ അവസാനം ഇറങ്ങിയ സിനിമ കൊത്താണ്. കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ആയിരുന്നു ഇത്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബി മലയിൽ സംവിധാന രംഗത്തേക്ക് തിരിച്ചു വന്നത്.

Advertisement