ഒളിച്ചോട്ട വിവാഹം കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലെത്തി, പേടിയോടെ ഷെബിനൊപ്പം വീട്ടില്‍ കയറി ചെന്നത് പാതിരാത്രിയില്‍, പിന്നീട് സംഭവിച്ചത്

1058

സോഷ്യല്‍മീഡിയ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമായിരുന്നു ‘ഉപ്പും മുളകും’ ഫാമിലി. നാല് മക്കളുടേയും അച്ഛന്റെയും അമ്മയുടേയും വിശേഷങ്ങളായിരുന്നു ഈ യൂട്യൂബ് ചാനലിന്റെ ഹൈലൈറ്റ്. ഇതിനിടെ ഈ കുടുംബത്തില്‍ സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

കുടുംബത്തിലെ മൂത്തമകളായ പൊന്നു എന്ന അഞ്ജന വിവാഹം നിശ്ചയം കഴിഞ്ഞശേഷം ഒളിച്ചോടിയതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഈ സംഭവത്തില്‍ കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Advertisements

അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു.

Also Read: എനിക്ക് തടി കൂടുതലാണ്, അതിന്റെ പേരിൽ എന്തിനാണ് പരിഹസിക്കുന്നതെന്ന് ടൈറ്റാനിക്കിലെ ജാക്കിന്റെ സ്വന്തം റോസ്‌

ഷെബിന് നിലവില്‍ ജോലി ഒന്നും ഇല്ലെന്നും എന്നാല്‍ തങ്ങളിരുവരും സന്തുഷ്ടരാണെന്നും പൊന്നു പറഞ്ഞിരുന്നു.. വീട്ടുകാരെ മിസ് ചെയ്യുന്നുണ്ടെന്നും വിവാഹം ഒരിക്കലും എടുത്തുചാട്ടം ആയിരുന്നു എന്ന് തോന്നിയിട്ടില്ലെന്നും ഹാപ്പിയായാണ് ജീവിക്കുന്നതെന്നും പൊന്നു പറഞ്ഞിരുന്നു.

ഒളിച്ചോട്ട വിവാഹത്തിന് ശേഷം ഇപ്പോഴിതാ പൊന്നു സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എങ്ങനെയാണ് താന്‍ വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പൊന്നു പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. അച്ഛനും അമ്മയും പങ്കുവെക്കുന്ന വീഡിയോ കണ്ട് തനിക്കും വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് പൊന്നു പറയുന്നു.

Also Read: അവിടെ എത്തിയപ്പോൾ അവർ ഇടാൻ തന്നത് ഇറക്കമില്ലാത്ത വസ്ത്രം, അതുമിട്ട് ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നു, പക്ഷേ: ശ്രുതി രജനാകാന്തിന്റെ വെളിപ്പെടുത്തൽ

വീട്ടുകാരുടെ പേര് ഉറക്കത്തില്‍ വരെ വിളിച്ചുപറയാന്‍ തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചതെന്ന് ഷെബിനും പറയുന്നു. പാതിരാത്രിയാണ് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ഷെബിന്‍ പൊന്നുവിനെ വിളിക്കുന്നത്. പൊന്നുവും ഓക്കെ പറഞ്ഞു.

രണ്ടാള്‍ക്കും നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ അമ്മ തങ്ങളെ കണ്ടപ്പോള്‍ ദേഷ്യമൊന്നും കാണിച്ചില്ലെന്നും ഒട്ടും പ്രതീക്ഷിക്കാതെ വന്ന് കെട്ടിപ്പിടിച്ചുവെന്നും പൊന്നുപറയുന്നു. പിന്നെ രാവിലെ വരെ തങ്ങള്‍ എല്ലാവരും സംസാരിച്ചിരുന്നു, പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും പൊന്നു പറയുന്നു.

Advertisement