പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ എതിര്‍പ്പായി, അച്ഛന്‍ മൂന്ന് ഫോണുകള്‍ തല്ലിപ്പൊട്ടിച്ചു, കാര്‍ത്തിക കണ്ണന്‍ പറയുന്നു

870

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കാര്‍ത്തിക കണ്ണന്‍. വര്‍ഷങ്ങളായി സീരിയലുകളിലും സിനിമകളിലുമായി തിളങ്ങി നില്‍ക്കുന്ന നടിയാണ് കാര്‍ത്തിക കണ്ണന്‍. പചിമുന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് നടി ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്.

ഇപ്പോള്‍ മലയാളി മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കാര്‍ത്തിക കണ്ണന്‍. ഭര്‍ത്താവും മകളും ഉള്‍പ്പെട്ട കൊച്ചു കുടുംബമാണ് കാര്‍ത്തികയുടേത്. ഛായാഗ്രഹകനായ കണ്ണനാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. മകള്‍ നിരുപമ നാലാം ക്ലാസില്‍ പഠിക്കുന്നു.

Advertisements

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക. തന്റേത് ഒരു പ്രണയ വിവാഹം ആയിരുന്നുവെന്നും വീട്ടില്‍ വലിയ പ്രശ്‌നമായിരുന്നുവെന്നും സീ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക പറയുന്നു.

Also Read: ആവശ്യപ്പെടുന്നത് അമിത പ്രതിഫലം, സുരേഷ് ഗോപിയെ വെച്ച് സിനിമയെടുത്താല്‍ നഷ്ടം കോടികളുടേതെന്ന് ശാന്തി വിള ദിനേശ്

ഇന്ന് പ്രണയിക്കാന്‍ സോഷ്യല്‍മീഡിയ അടക്കം ഒത്തിരി സൗകര്യങ്ങളുണ്ട്, അന്നെത്തെ കാലത്ത് അങ്ങനെയായിരുന്നില്ലെന്നും ഒന്നു കാണാനും മിണ്ടാനുമൊക്കെ ഒത്തിരി കാത്തിരിക്കണമെന്നും അന്നത്തെ കാലത്തേത് ഒരു ദിവ്യ പ്രണയം തന്നെയായിരുന്നുവെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.

ഇരുപത് വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. വീട്ടുകാരുടെ എതിര്‍പ്പോടെയായിരുന്നു വിവാഹമെങ്കിലും ഇന്നും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും പ്രണയം തുടങ്ങി മൂന്നാമത്തെ കൊല്ലമാണ് വീട്ടില്‍ പിടിക്കുന്നതെന്നും കാര്‍ത്തിക പറയുന്നു.

Also Read: എന്റേതെന്ന് പറഞ്ഞ് ഇറങ്ങിയ വീഡിയോ കണ്ടിരുന്നു, ഇപ്പോഴും എന്നെ കാണുമ്പോൾ ഹോ ട്ട് എന്നും ക്ലി പ്പ് എന്നും പറയുന്നവരുണ്ട്; തുറന്ന് പറഞ്ഞ് ശാലു മേനോൻ

അന്ന് ലാന്റ്‌ലൈന്‍ ഫോണ്‍ ആയിരുന്നു. എക്‌സറ്റന്‍ഷന്‍ ഉണ്ടായിരുന്നു, മുകളില്‍ നിന്നും താന്‍ ഫോണ്‍ എടുത്താല്‍ താഴെ നിന്നും അച്ഛന് എല്ലാം കേള്‍ക്കാമായിരുന്നുവെന്നും അങ്ങനെ തങ്ങളുടെ കോള്‍ വീട്ടില്‍ പൊക്കി മൂന്നോളം ഫോണുകള്‍ തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നും കാര്‍ത്തിക പറയുന്നു.

Advertisement