എന്റെ കുഞ്ഞിലൂടെ അവനെ കാണും, അവന്റെ പേര് തന്നെ നല്‍കും, തനിക്ക് പ്രാര്‍ത്ഥിച്ച് കിട്ടിയ കുഞ്ഞാണെന്ന് ലിന്റു

397

സീരിയലുകളിലൂടേയും സിനികളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ലിന്റു റോണി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലിന്റു. യാത്രാ പ്രേമിയായ ലിന്റു തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Advertisements

സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഒത്തിരി ഫോളോവേഴ്സാണ് താരത്തിനുള്ളത്. താരം പങ്കുവെക്കുന്ന വീഡിയോ പെട്ടെന്നാണ് വൈറലാവുന്നത്. അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് താരം. ഇപ്പോള്‍ അമ്മയാവാനുള്ള ഒരുക്കത്തിലാണ് താരം.

Also Read: വിവാഹത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഉത്തര, മകളുടെ സാരിക്കും ആഭരണങ്ങള്‍ക്കുമായി ആശ ശരത്ത് ചെലവഴിച്ച തുക കേട്ടാല്‍ ഞെട്ടും

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയിച്ചപ്പോള്‍ ഒത്തിരി പേരാണ് തനിക്ക്് ആശംസകള്‍ അറിയിച്ചതെന്നും അവരുടെയെല്ലാം സ്നേഹം കണ്ട് കണ്ണുനിറഞ്ഞപോയി എന്നും ലിന്റു പറയുന്നു. തനിക്ക് ഒത്തിരി എക്‌സൈറ്റ്‌മെന്റും സന്തോഷവുമുണ്ടെന്ന് താരം പറയുന്നു.

താന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ഒക്കെ ഇടുമ്പോള്‍ പലരും പറയുന്നത് അടങ്ങി എവിടെയെങ്കിലും ഇരുന്നൂടെയെന്നാണെന്നും അവരോട് തനിക്ക് പറയാനുള്ളത് ഇതൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും തനിക്ക് ഇപ്പോള്‍ രോഗമല്ല, സന്തോഷിക്കേണ്ട സമയമാണെന്നുമാണെന്ന് ലിന്റു കൂട്ടിച്ചേര്‍ത്തു.

Also Read: ആ ഡോക്ടര്‍മാര്‍ കാണിച്ചത് അനീതിയായിരുന്നു, എന്നെ വല്ലാതെ തളര്‍ത്തി, ഓപ്പറേഷന്‍ തിയേറ്റില്‍ വെച്ചുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്

തനിക്ക് ഒത്തിരി പ്രാര്‍ത്ഥിച്ച് കിട്ടിയ കുഞ്ഞാണ്. അതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മുകളിലിരിക്കുന്ന ആള് എല്ലാം സൂക്ഷിക്കുന്നുണ്ടെന്നും തനിക്ക് ആണ്‍കുഞ്ഞാണ് പിറക്കുന്നതെങ്കില്‍ അവന്റെ പേരിടുമെന്നും തന്റെ കുഞ്ഞിലൂടെ അവനെ കാണുമെന്നും അവന്റെ രണ്ടാം ജന്മമായി കരുതുമെന്നും ലിന്റു പറഞ്ഞു.

Advertisement