ആ ഡോക്ടര്‍മാര്‍ കാണിച്ചത് അനീതിയായിരുന്നു, എന്നെ വല്ലാതെ തളര്‍ത്തി, ഓപ്പറേഷന്‍ തിയേറ്റില്‍ വെച്ചുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്

1300

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ദാസ്. പക്ഷെ കരിയറിന്റെ ഉയര്‍ച്ചയില്‍ തന്നെ താരത്തിന് ക്യാന്‍സര്‍ രോഗത്തോട് പോരാടേണ്ടി വന്നു. ഇന്ന് നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമാണ് താരം.

Advertisements

ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ച് തിരിച്ചെത്തിയ താരത്തിന് അധികം വൈകാതെ തന്നെ രണ്ടാം വട്ടവും കാന്‍സര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സ തേടിയ താരം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

Also read: ആ സൂപ്പർ സിനിമയിലേക്ക് ആദ്യം തീരുമാനിച്ചത് മോഹൻലാലിനേയും ശ്രീനിവാസനേയും, എന്നാൽ അവർ വേണ്ടെന്ന് ഫാസിൽ ഉപദേശിച്ചു, വെളിപ്പെടുത്തൽ

ഇതിനിടെ താരം താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരുന്നു. വെള്ളപ്പാണ്ട് പോലെ തോന്നുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്.

ഇപ്പോഴിതാ അര്‍ബുദ രോഗ ചികിത്സയ്ക്കിടെ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്ത. ചെന്നൈയിലെ ഒരു ആശുപത്രിയിലായിരുന്നു ചികിത്സ. തുടയില്‍ ഒരു ശസ്ത്രക്രിയക്ക് വേണ്ടി തന്നെ ഓപ്പറേഷന്‍ തിയ്യറ്ററിലെത്തിച്ചിരുന്നുവെന്നും പൂര്‍ണനഗ്നയാക്കിയാണ് തിയ്യറ്റിലേക്ക് പ്രവേശിപ്പിച്ചതെന്നും മംമ്ത പറയുന്നു.

Also read: സ്ത്രീകൾക്ക് പുരുഷനെന്നാൽ മമ്മൂട്ടിയാണ്; കല്യാണം കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഭ്രാന്താണ് മമ്മൂട്ടി: ജീജ സുരേന്ദ്രൻ

ശരിക്കും പറഞ്ഞാല്‍ തുടയിലെ വസ്ത്രം മാത്രം മാറ്റി അവര്‍ക്ക് ശസ്ത്രക്രിയ നടത്താമായിരുന്നുവെന്നും എന്നാല്‍ തന്നെ പൂര്‍ണനഗ്നയാക്കിയെന്നും തന്റെ ഉള്‍മനസ്സില്‍ അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് തോന്നിയിരുന്നുവെന്നും അവര്‍ പരസ്പരം നോക്കുകയും ചിരിക്കുകയുമുണ്ടായിരുന്നുവെന്നും അത് തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

Advertisement