ഒടുവില്‍ ഡോ റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്, വരുന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്

4656

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവു പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ്. ഹിന്ദിയില്‍ തുടങ്ങിയ ഈ ടെലിവിഷനിലെ ഏറ്റവു വലിയ റിയാലിറ്റിഷോ പിന്നീട് മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും ആരംഭിക്കുകയായിരുന്നു.

നാലു സീസണുകളാണ് ഇതിനോടകം ഈ ഷോ മലയാളത്തില്‍ കഴിഞ്ഞത്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണ്‍ ആയിരുന്നു സീസണ്‍ ഫോര്‍. സീസണില്‍ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. എന്നാല്‍ ഈ സീസണ്‍ ഏറെ അറിയപ്പെട്ടത് ഡോ. റോബിന്റെ പേരിലായിരുന്നു.

Advertisements

അത്രയേറെ ഓളമാണ് റോബിന്‍ കേരളക്കരയില്‍ ആകെ ബിഗ് ബോസില്‍ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിന്‍ എഴുപത് ദിവസം മാത്രമാണ് ബി?ഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാര്‍ഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ റോബിന്‍ ആരാധകരെ സമ്പദിച്ചിരുന്നു.

Also Read: ആ ഡോക്ടര്‍മാര്‍ കാണിച്ചത് അനീതിയായിരുന്നു, എന്നെ വല്ലാതെ തളര്‍ത്തി, ഓപ്പറേഷന്‍ തിയേറ്റില്‍ വെച്ചുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ റോബിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇപ്പോള്‍ മോഡലും നടിയും യുവ സംരംഭകയുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. കൂടാതെ താരം നായകനാകുന്ന ചിത്രവും ഉടനെ തുടങ്ങും.

ഇപ്പോഴിതാ റോബിന്‍ ബിജെപിയിലേക്ക് പ്രവേശിക്കുന്നുവെന്ന് സൂചന. നേരത്തെ തന്നെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റോബിന്‍ വ്യക്തമാക്കിയിരുന്നു, അതേസമയം, പാര്‍ട്ടി ഏതാണെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ റോബിന്‍ ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ‘ഇതിപ്പോ നാല് തെറിവിളിയിലും ട്രോളിലും നിങ്ങൾ ഒതുക്കിയില്ലേ; ബിഗ്‌ബോസിൽ സപ്പോർട്ട് ചെയ്യാത്തതിന് നന്ദി മലയാളികളേ’; റോബിനെ ട്രോളി ജസ്‌ല മാടശേരി

ബിജെപി സ്ഥാനാര്‍ത്ഥിയായി വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ റോബിന്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന കാര്യത്തില്‍ റോബിന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Advertisement