വിവാഹത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഉത്തര, മകളുടെ സാരിക്കും ആഭരണങ്ങള്‍ക്കുമായി ആശ ശരത്ത് ചെലവഴിച്ച തുക കേട്ടാല്‍ ഞെട്ടും

658

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശാ ശരത്. മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരം കൂടിയാണ് ആശാ ശരത്. നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടു പോകുന്ന കലാകാരി കൂടിയാണ് ആശാ ശരത്.

Advertisements

പെരുമ്പാവൂരില്‍ ജനിച്ച ആശാ ശരത്തത നര്‍ത്തകിയാണ് വേദിയില്‍ എത്തുന്നത്. രാജ്യത്ത് എമ്പാടുമുള്ള നര്‍ത്തകര്‍ക്കായി വാരാണാസിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മികച്ച നര്‍ത്തകി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലേക്ക് പോവുകയും പിന്നീട് റേഡിയോ ടെലിവിഷന്‍ എന്നീ മാധ്യമങ്ങളില്‍ കൂടെ സിനിമയില്‍ എത്തുകയും ആയിരുന്നു.

Also Read: ഒടുവില്‍ ഡോ റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്, വരുന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്

രണ്ട് പെണ്‍കുട്ടികളാണ് ആശ ശരത്തിനുള്ളത്. അവരുടെ പേര് ഉത്തര, കീര്‍ത്ത. അമ്മയുടെ പാത പിന്തുടര്‍ന്ന് ഖൈദ്ദ എന്ന ചിത്രത്തിലൂടെ ഉത്തരയും സിനിമാലോകത്തേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം.

മുംബൈയില്‍ സെറ്റിലായ മലയാളി ആദിത്യനാണ് ഉത്തരയ്ക്ക് താലി ചാര്‍ത്തിയത്. അങ്കമാലിക്ക് അടുത്തുള്ള കറുകുറ്റിയില്‍ അഡ്‌ലക്‌സ് ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

Also Read: ആ സൂപ്പർ സിനിമയിലേക്ക് ആദ്യം തീരുമാനിച്ചത് മോഹൻലാലിനേയും ശ്രീനിവാസനേയും, എന്നാൽ അവർ വേണ്ടെന്ന് ഫാസിൽ ഉപദേശിച്ചു, വെളിപ്പെടുത്തൽ

അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ മകളെ ആശ ശരത്ത് വാരിപ്പുണര്‍ന്നുകൊണ്ട് അനുഗ്രഹിച്ചു. ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു ആശ തന്റെ മകളെ വിവാഹത്തിന് അതിസുന്ദരിയായി ഒരുക്കിയത്. പ്രത്യേകമായി ഡിസൈന്‍ ചെയ്‌തെടുത്ത വസ്ത്രങ്ങളും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളുമാണ് ഉത്തര അണിഞ്ഞത്.

Advertisement