‘ഇതിപ്പോ നാല് തെറിവിളിയിലും ട്രോളിലും നിങ്ങൾ ഒതുക്കിയില്ലേ; ബിഗ്‌ബോസിൽ സപ്പോർട്ട് ചെയ്യാത്തതിന് നന്ദി മലയാളികളേ’; റോബിനെ ട്രോളി ജസ്‌ല മാടശേരി

988

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബിഗ് ബോസ് താരമാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരാണ് റോബിനെ കാണാനും സംസാരിക്കാനുമായി തടിച്ച് കൂടാറുള്ളത്. ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കാനും, തന്റെ ജീവിതത്തിലെ സന്തോഷങ്ങൾ പങ്ക് വെക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

ഈയടുത്തായി താരത്തിന്റെ സിനിമയുടെ വിശേഷങ്ങളും പുറത്തെത്തിയിരുന്നു. കൂടാതെ, ജനങ്ങൾക്കിടയിലിറങ്ങി തന്നെ സജീവമായി സ്വയം പ്രമോട്ട് ചെയ്യാനും റോബിൻ ശ്രദ്ധിക്കാറുണ്ട്. ഈയിടെയായി നിരവധി ആരോപണങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു. ഇതിന് പൊതു സ്ഥലത്ത് വെച്ചാണ് റോബിൻ മറുപടി നൽകിയതും. താരത്തിന്റെ ആക്രോശവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

Advertisements

പൊതുവേദികളിലെ താരത്തിന്റെ പെരുമാറ്റ് അസഹനീയമാണെന്ന പരാതികളും വിമർ ശനങ്ങളും ഉയരുന്നുണ്ട്. ഒരു കോളേജിൽ അതിഥിയായി എത്തയപ്പോൾ വിമർശകർക്ക് റോബിൻ മറുപടി നൽകിയിരുന്നു. ഇതിലും പൊട്ടിത്തെറിക്കുന്ന രീതിയിൽ പ്രതികരിച്ച റോബിനെതിരെ വിമ ർ ശനങ്ങൾ ഇപ്പോഴും നിലച്ചിട്ടില്ല.

ALSO READ- സ്ത്രീകൾക്ക് പുരുഷനെന്നാൽ മമ്മൂട്ടിയാണ്; കല്യാണം കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഭ്രാന്താണ് മമ്മൂട്ടി: ജീജ സുരേന്ദ്രൻ

ഇപ്പോഴിതാ, ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന് ഒരുങ്ങുകയാണ്. ഈ മാസം 26 ന് ആണ് സീസൺ 5 ന്റെ ഉദ്ഘാടന എപ്പിസോഡ്. ഈ സാഹചര്യത്തിൽ മുൻ ബിഗ്‌ബോസ് താരങ്ങളും ചർച്ചയിൽ നിറയുകയാണ്,

ബിഗ് ബോസിലെ ഒരു മത്സരാർഥിയായിരുന്ന ദിയ സന ഇന്നലെ റോബിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ, ഇപ്പോഴിതാ റോബിന്റെ പേര് പറയാതെ, പരോക്ഷമായി വിമർശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 2 മത്സരാർത്ഥിയായിരുന്ന ജസ്‌ല മാടശ്ശേരി.

ALSO READ- ‘മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി’; വീണ്ടും പ്രണയം പറഞ്ഞ് സന്തോഷ് വർക്കി; ‘എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കുമോ ചേട്ടാ’ എന്ന് സോഷ്യൽമീഡിയ

‘പ്രിയപ്പെട്ടവരേ ഞങ്ങൾ ബിഗ്ഗ്ബോസിൽ പോയപ്പോൾ സപ്പോർട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദി. സപ്പോർട്ട് കിട്ടിയാൽ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.. അത് തെറ്റൊന്നുമല്ല.. ചെലപ്പോ അതിനെ ഓവർ കം ചെയ്യാൻ നെഗറ്റീവ്‌നെ ഓവർ കം ചെയ്യാൻ എടുത്തതിനെക്കാൾ പ്രയാസമാകുമായിരുന്നു എന്ന് തോന്നുന്നു.’

‘നിങ്ങൾ വലിയവരാണ് മലയാളികളെ. ഇതിപ്പോ 4 തെറിവിളിയിലും ട്രോളിലും നിങ്ങൾ ഒതുക്കിയില്ലേ. നിങ്ങൾ മഹാന്മാരാണ്’,- എന്നാണ് റോബിൻ ആവേശത്തിൽ നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പം ജസ്‌ല കുറിച്ചിരിക്കുന്നത്.

Advertisement