‘മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി’; വീണ്ടും പ്രണയം പറഞ്ഞ് സന്തോഷ് വർക്കി; ‘എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കുമോ ചേട്ടാ’ എന്ന് സോഷ്യൽമീഡിയ

376

മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ അടുത്ത കാലത്തായി വൈറലായ ഒരു പേരാണ് സന്തോഷ് വർക്കി എന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെ ആണ് സന്തോഷ് വർക്കി ശ്രദ്ധിക്കപ്പെടുന്നത്.

ആറാട്ട് സിനിമയെ കുറിച്ച് ആവേശത്തോടെ അഭിപ്രായം പറയഞ്ഞായിരുന്നു ആ വീഡിയോയിൽ സന്തോഷിന്റെ വരവ്. ആറാട്ട് സിനിമയുടെ ആദ്യഷോയ്ക്ക് ശേഷം കാണികളുടെ പ്രതികരണം എടുക്കാൻ വന്ന മീഡിയകളോട് ചിത്രത്തെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും അവിടെയെല്ലാം ഇടിച്ച് കയറി തന്റെ അഭാപ്രായം പറഞ്ഞുമാണ് സന്തോഷ് വർക്കി രംഗത്ത് എത്തിയത്.

Advertisements

അതിൽ മോഹൻലാൽ ആറാടുകയാണ് എന്ന സന്തോഷിന്റെ കമന്റാണ് ഏറെ വൈറലായത്. ഇതോടെ ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി താരമായി മാറുകയായിരുന്നു. പിന്നീട് സന്തോഷ് നിത്യാ മേനോനെ കല്യാണം കഴിക്കാൻ പോയതും നിഖിലാ വിമലിനെ പ്രേമിക്കാൻ പോയതും ഒക്കെ വാർത്തയാവുകയും ട്രോളർമാർ അതെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഹണി റോസിന്റെ സൗന്ദര്യത്തെ വാഴ്ത്തിയും സന്തോഷ് വർക്കി രംഗത്തെത്തിയിരുന്നു.

ALSO READ- ജൂഹി ചൗള വളരെ സുന്ദരിയാണ്; വിവാഹം കഴിക്കാൻ ആഗ്രഹിച്ചു; പക്ഷെ വീട്ടുകാർ എതിർത്തു; തുറന്നുപറച്ചിലുമായി സൽമാൻ ഖാൻ

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. ഇപ്പോഴിതാ സന്തോഷിന്റെ പുതിയൊരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. നടി മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി എന്നാണ് സന്തോഷ് വർക്കി ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് വലിയ ചർച്ചയാവുകയും നിരവധി പേർ ട്രോളുമായി എത്തികയും ചെയ്തിരിക്കുകയാണ്. എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കുമോ എന്നാണ് സന്തോഷ് വർക്കിയോട് സോഷ്യൽമീഡിയ ചോദിക്കുന്നത്.

‘മഞ്ജുവും താനും ഒരേ അവസ്ഥയിലാണ്. അവർ എന്നെ ഒന്നും കല്യാണം കഴിക്കുകയില്ല എന്നാണ് തോന്നുന്നത് എന്നും എന്നാൽ അവരെപ്പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത്’- എന്ന് മുൻപ് തന്നെ സന്തോഷ് വർക്കി പറഞ്ഞിരുന്നു.

Advertisement