സ്ത്രീകൾക്ക് പുരുഷനെന്നാൽ മമ്മൂട്ടിയാണ്; കല്യാണം കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഭ്രാന്താണ് മമ്മൂട്ടി: ജീജ സുരേന്ദ്രൻ

1515

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് പ്രേക്ഷകർക്ക് പ്രിയഹ്കരിയായ നടിയാണ് ജീജ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റേതായ നിലപാടുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. കൂടാതെ സെലിബ്രിറ്റകളെ കുറിച്ചൊക്കെ ജീജ പറയാറുണ്ട്.

ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ച് തുറന്നുപറയുകയാണ് ജീജ. മമ്മൂട്ടിയെന്നാൽ കല്യാണം കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഭ്രാന്താണെന്ന് നടി ജീജ പറയുന്നത്. പ്രായമൊന്നും അവർക്കൊന്നും ഒരു പ്രശ്നമല്ലെന്നും പുരുഷനെന്നാൽ മമ്മൂട്ടിയാണെന്നുമാണ് അവർ പറയാറുള്ളതെന്നും ജീജ പറയുകയാണ്.

Advertisements

‘യുഎസിൽ എന്റെ ഒരു സുഹൃത്തുണ്ട് രാജി. അവളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ മമ്മൂക്കയാണ്. മമ്മൂക്ക ഇന്ന് വരെ അവളോട് മിണ്ടിയിട്ടില്ല. അവൾ ഫേസ്ബുക്കിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം മമ്മൂക്കക്ക് മെസേജ് അയച്ച് കൊടുക്കും. കാരണം അതൊരു ഭ്രാന്താണ്. അവൾ വോയിസ് മെസേജ് ഒക്കെ അയക്കും. മമ്മൂക്ക ഒരിക്കലും റീപ്ലെ ചെയ്യാറില്ല. ഞാൻ നാട്ടിൽ വരുമ്പോൾ ആരുടെയെങ്കിലും കാലോ കയ്യോ പിടിച്ചിട്ടാണെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണമെന്ന് അവൾ പറയും. അങ്ങനെ ഇഷ്ടപ്പെടുന്നുണ്ട്.’- എന്നാണ് ജീജ പറയുന്നത്.

ALSO READ- ‘മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി’; വീണ്ടും പ്രണയം പറഞ്ഞ് സന്തോഷ് വർക്കി; ‘എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കുമോ ചേട്ടാ’ എന്ന് സോഷ്യൽമീഡിയ

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകൾ, കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുള്ള ആൾക്കാരാവും. എന്നാലും അവർ പറയുന്നത്, പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണെന്നാണ്. അത് എന്തുവാണപ്പാ, ഒന്ന് കാണാൻ പറ്റുമോ, കാണിച്ചുതരുമോ എന്നൊക്കെ ചോദിക്കും. അവർക്ക് വയസൊന്നും ഒരു പ്രശ്നമല്ല. ആ ഫിസിക്കൊക്കെ ഭ്രാന്താണ്. സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറയുന്നത് ഭ്രാന്താണെന്നാണ് ജീജ പറയുന്നത്.

മുൻപ് മഞ്ജു വാര്യരെ പറ്റിയും അഭിമുഖത്തിൽ ജീജ സംസാരിച്ചിരുന്നപല കാര്യങ്ങളും മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നും പലതും കുടുംബ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടെന്നു അതൊക്കെ ആ കുട്ടിയുടെ നക്ഷത്രത്തിൽ എന്തോ സംഭവിച്ചതാണെന്നും ജീജ പറയുന്നു.

എല്ലാവരും മഞ്ജുവിനെ കണ്ട് പഠിക്കണം. ലൊക്കേഷനിൽ വന്നാൽ പോലും എന്തൊരു നല്ല സ്വഭാവമാണ്, ചെറിയവർ മുതൽ വലിയ ആളോട് വരെ ഒരുപോലെ സ്നേഹമാണെന്നും മഞ്ജുവാണ് ശരിക്കുമുള്ള പെണ്ണ് എന്നും അവളാണ് ശരിക്കും ഭാര്യയെന്നും ജീജ പറയുന്നു.

ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടും മഞ്ജുവിന്റെ നാക്കിൽ നിന്നും എന്തെങ്കിലും ആർക്കെങ്കിലും കിട്ടിയോ. യൂട്യൂബ് ചാനലുകാർക്ക് പോലും മഞ്ജു അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെ കലക്കാൻ കിട്ടിയോ എന്നും ഇത്രയും നല്ലൊരു പെണ്ണിനെ തന്റെ മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവരാണ് ഹതഭാഗ്യർ എന്നും ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നേ താൻ പറയൂ എന്നും ജീജ പറഞ്ഞു.

Advertisement