Home Entertainment Celebrities

ജീവിത പങ്കാളി എന്നേക്കാള്‍ പ്രായം കുറഞ്ഞാലും കുഴപ്പമില്ല, എന്നെ നോക്കണമെന്നും നിര്‍ബന്ധമില്ല, ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് മഹിമ

498

ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന നടിയാണ് മഹിമ നമ്പ്യാര്‍. ഒത്തിരി മലയാള ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയത്.

Advertisements

ദലീപ് ചിത്രം കാര്യസ്ഥനിലൂടെയായിരുന്നു മഹിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തില്‍ ദിലീപിന്റെ അനിയത്തിയായിട്ടാണ് മഹിമ അഭിനയിച്ചത്. മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴിലാണ് മഹിമ ശ്രദ്ധനേടിയത്.

Also Read: നായനാവേണ്ടിയിരുന്നത് മമ്മൂട്ടിയല്ല, ഈ നടന്‍, തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ ആരുമറിയാത്ത പിന്നാമ്പുറ കഥ പറഞ്ഞ് ബെന്നി പി നായരമ്പലം

സാട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ഇപ്പോള്‍ തമിഴില്‍ തിളങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് മഹിമ. ഇപ്പോള്‍ 800 എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് മഹിമ.

ഇപ്പോഴിതാ പ്രൊമോഷന്‍ പരിപാടിക്കിടെ മഹിമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്നുപറയുകയായിരുന്നു താരം. പ്രായം തനിക്ക് ഒരു പ്രശ്‌നമേയല്ലെന്നും ഭാവി വരന്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ ആളായാലും കുഴപ്പമില്ലെന്നും എന്നാല്‍ തീരെ ചെറുപ്പമാവരുതെന്നും മഹിമ പറയുന്നു.

Also Read: മണമടിച്ചാല്‍ കൊതി വരും, ഗര്‍ഭിണിയായപ്പോള്‍ ഏറ്റവും ഇഷ്ടം പൊറോട്ടയും ചിക്കന്‍ കറിയും, വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീക്കുട്ടി

എന്നെ നോക്കുന്ന ആളാവുകയൊന്നും വേണ്ട. തന്നെ നോക്കാന്‍ തനിക്കറിയാമെന്നും ജീവിതം അലങ്കോലമായ ഒരാളാവരുതെന്നും വര്‍ക്ക്‌ഹോളിക് ആയിരിക്കണമെന്നും താന്‍ ചെയ്യുന്ന ജോലിയോട് 100 ശതമാനവും നീതി പുലര്‍ത്തുന്ന ആളാണെന്നും പാര്‍ടണറും അതുപോലെയാവണമെന്നും മഹിമ പറഞ്ഞു.

Advertisement