ഇപ്പോള്‍ വാങ്ങുന്നത് കോടികളോ ? ; നടി മമിത ബൈജു തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി

103

താനൊരു മികച്ച നടിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നടി മമിത ബൈജു. നടിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് പ്രേമലു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ പ്രെമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങളൊക്കെ നടി പങ്കുവെക്കുന്നുണ്ട്. ഇതിനിടെ സിനിമയിൽ തനിക്ക് ആദ്യം കിട്ടിയ പ്രതിഫലത്തെ കുറിച്ച് മമിത സംസാരിച്ചു.

Advertisements

ആദ്യത്തെ സിനിമയ്ക്ക് പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ല. രണ്ടാമത്തെ സിനിമയ്ക്ക് കിട്ടിയത് ആറായിരം രൂപയായിരുന്നു. ഇപ്പോൾ കോടികളാണോ വാങ്ങുന്നത് എന്ന് ചോദിച്ചപ്പോൾ, അത്രയ്ക്കൊന്നും ഞാൻ എത്തിയിട്ടില്ല. അവസരങ്ങൾ ധാരാളമുണ്ട്.

പക്ഷെ കോടികൾ വാങ്ങാൻ മാത്രം വളർന്നിട്ടില്ല. എന്റെ മാർക്കറ്റിങ് ലെവൽ അനുസരിച്ചുള്ള ഒരു പ്രതിഫലമാണ് ഇപ്പോൾ വാങ്ങുന്നത്. കോടികളിലേക്ക് എത്താൻ ഇനിയും ദൂരമുണ്ട് താരം പറഞ്ഞു.

അതേസമയം 2017ൽ വേണുഗോപനൻ സംവിധാനം ചെയ്ത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് മമിത അരങ്ങേറ്റം കുറിച്ചത്. ശേഷം ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലെ അൽഫോൻസ, ഖോ ഖോ എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ സോന എന്നീ വേഷങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു.

 

Advertisement