2019ന് ശേഷം മോശം കാലം, ഒരു തിയ്യേറ്റര്‍ ഹിറ്റുപോലുമില്ല, കൊവിഡ് ഏറ്റവും ബാധിച്ചത് ഫഹദ് ഫാസിലിനെ, സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ച

78

മലയാള സിനിമയിലെ യുവ നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളത്തില്‍ മാത്രമല്ല ഇന്ന് അന്യഭാഷ ചിത്രങ്ങളിലും ഫഹദ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Advertisements

തന്റെ ആദ്യ സിനിമ പരാജയമാണെങ്കിലും രണ്ടാം വരവില്‍ തൊട്ടതെല്ലാം ഹിറ്റുകളാക്കി മാറ്റിയിരുന്നു ഫഹദ് എന്ന നടന്‍. അതുകൊണ്ടുതന്നെ ഫഹദിന്റെ ലിസ്റ്റിലെ ചിത്രങ്ങളില്‍ കൂടുതലും ഹിറ്റുകള്‍ മാത്രമായിരുന്നു.

Also Read:മലയാള അക്ഷരമാല എഴുതാന്‍ അറിയില്ലായിരുന്നു, തൊട്ടപ്പുറത്തിരുന്ന കൂട്ടുകാരിയുടെ പേപ്പര്‍ കോപ്പിയടിച്ചു, അവള്‍ ഇന്നെന്റെ ഭാര്യ, പ്ലസ്ടു കാല പ്രണയം തുറന്നുപറഞ്ഞ് ടൊവിനോോ

വമ്പന്‍ രണ്ട് ചിത്രങ്ങളാണ് ഫഹദ് ഫാസിലിനെ നായകനാക്കി മലയാളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ ഹൈപ്പോടെയാണ് രണ്ടും വരുന്നത്. ഇതില്‍ ഒരെണ്ണം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം എന്ന സിനിമയാണ്. ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഫഹദിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കരാട്ടെ ചന്ദ്രന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരെ ആകര്‍ഷിച്ച് കഴിഞ്ഞു. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read:അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, എന്റെ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല, വൈറലായി എലിസബത്തിന്റെ കുറിപ്പ്

ഇപ്പോഴിതാ ഫഹദിന്റെ മുന്‍കാല ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. കൊവിഡ് ഏറ്റവും ബാധിച്ച നടനായിരുന്നു ഫഹദ്. കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം ഫഹദിന് തിയ്യേറ്റര്‍ ഹിറ്റുകളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന ആ രണ്ട് ചിത്രങ്ങള്‍ആ പോരായ്മ നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Advertisement