കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല; നടി മഞ്ജു പിള്ളയും സുജിത് വാസുദേവും വേര്‍പിരിഞ്ഞു

1799

നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞു. ഒരു അഭിമുഖത്തില്‍ സുജിത് വാസുദേവാണ് ഇക്കാര്യം പറഞ്ഞത്. 2020 മുതല്‍ വേര്‍ പിരിഞ്ഞാണ് കഴിഞ്ഞതെന്നും കഴിഞ്ഞ മാസം നിയമപരമായി ബന്ധം വേര്‍പ്പെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

‘ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ലല്ലോ. ഒരു ജീവിതമേ ഉള്ളൂ. അതില്‍ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാല്‍ അതില്‍ കണ്‍ഫ്യൂഷന്‍ ഇല്ല. സന്തോഷിക്കാനുള്ള കാര്യങ്ങള്‍ മാത്രം എടുക്കുക. ബാക്കി എല്ലാം റ്റാറ്റാ ബൈ ബൈ.

എങ്കില്‍ ഉറപ്പായും നിങ്ങള്‍ സന്തോഷവാനായിരിക്കും. ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹെര്‍ട്ട് ചെയ്യും. മനുഷ്യനല്ലേ. എന്ത് പ്രശ്‌നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആര്‍ട്ടിഫിഷ്യല്‍ സന്തോഷം ആയിരിക്കും. കുറച്ച് കഴിയുമ്പോള്‍ എല്ലാം ഹീല്‍ ആകും. കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല.

2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ വിവാഹമോചിതരായി. നടിയെന്ന വളര്‍ച്ചയില്‍ സന്തോഷം ഉണ്ട്. പല സമയത്തും അത് ചര്‍ച്ച ചെയ്തിട്ടുണ്ട്. മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്’, എന്നാണ് സുജിത്ത് വാസുദേവ് പറഞ്ഞത്.

അതേസമയം സത്യവും മിഥ്യയും എന്ന സീരിയലില്‍ ആണ് മഞ്ജു പിള്ള ആദ്യമായി അഭിനയിച്ചത്. ചില കുടുംബചിത്രങ്ങള്‍, ലൈഫ് ഈസ് ബ്യൂട്ടിഫുല്‍ എന്നീ പരമ്പരകളിലെ വേഷങ്ങള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകള്‍ കൂടുതല്‍ നടിയെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തില്‍ സമ്പ്രേക്ഷണം ചെയ്യ്ത ഒരു മെഗാ പരമ്പരയാണ്.

Advertisement