ആര് പറഞ്ഞാലും അവന്‍ കേള്‍ക്കില്ല, എന്റെ മുഖത്ത് നോക്കി നല്ല വാക്ക് അവന്‍ പറഞ്ഞിട്ടില്ല; ധ്യാനിനെ കുറിച്ച് വിനീത്

58

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാനും. ഇരുവരും അഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചു. ഇപ്പോഴിതാ ധ്യാനിനെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

അവന്റെ ഉള്ളില്‍ എന്നോട് ബഹുമാനം ഉണ്ട്. പക്ഷേ പുറത്ത് കാണിക്കില്ല. എന്റെ മുഖത്ത് നോക്കി എന്നെ പറ്റി ഒറു നല്ല വാക്ക് അവന്‍ പറഞ്ഞിട്ടില്ല. പുറത്തു പോയിട്ട് പറയുന്നുണ്ട്. സമാധാനം. നിങ്ങള്‍ ഇപ്പോഴല്ലേ അവനെ കാണുന്നത്. ഞാന്‍ എത്ര കൊല്ലമായി കാണുന്നു. ചെറുപ്പം മുതലെ അവന്‍ ഇങ്ങനെ തന്നെയാണ് ഒരു വ്യത്യാസവും ഇല്ല’, എന്നായിരുന്നു വിനീതിന്റെ മറുപടി.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും ടിപ്‌സ് നല്‍കാറുണ്ടോ എന്ന ചോദ്യത്തിന്, ‘ഞങ്ങള്‍ എല്ലാവരും നല്ല സിനിമകള്‍ ചൂസ് ചെയ്യണമെന്ന് പറയാറുണ്ട്. പക്ഷേ ആരും പറഞ്ഞാല്‍ അവന്‍ കേള്‍ക്കില്ല. അവന്റെ ഭാര്യയും പറയാറുണ്ട്. ഞാന്‍ സിനിമയെ ജോലിയായിട്ടാണ് കാണുന്നത് എന്നാണ് അവന്‍ പറയാറ്.

also read
കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല; നടി മഞ്ജു പിള്ളയും സുജിത് വാസുദേവും വേര്‍പിരിഞ്ഞു
തൊഴില്‍ മേഖലയാണ്. എല്ലാ ദിവസവും ജോലി ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം. അതാണ് അവന്‍’, എന്നാണ് വിനീത് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ പ്രമോഷനിടെ ആയിരുന്നു വിനീതിന്റെ പ്രതികരണം.

 

 

Advertisement