ഇത് ആര്‍ക്കും വാങ്ങിക്കാം; തന്റെ പഴയ സാരികള്‍ വില്‍ക്കാന്‍ ഒരുങ്ങി നടി നവ്യ നായര്‍

20

കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.

Advertisements

ഇതിന് പിന്നാലെ ഡാന്‍സിലും നവ്യ സജീവം ആയി. ഇന്ന് സ്വന്തമായി
നൃത്ത വിദ്യാലയവും നവ്യ നടത്തുന്നുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് നവ്യ .

പ്രീ ലവ്ഡ് ബൈ നവ്യ നായര്‍ എന്ന പേജിലൂടെ ഉപയോഗിച്ച സാരികള്‍ വില്‍പ്പനക്ക് വയ്ക്കുകയാണ് നവ്യ. ആറു സാരികളാണ് ഇപ്പോള്‍ വില്‍പ്പനക്കുള്ളത്. ഒരിക്കല്‍ ഉപയോഗിച്ചതും വാങ്ങിയിട്ട് ഉടുക്കാനാകാത്തതും ആയ സാരികള്‍ വില്‍പ്പനക്കുണ്ട്. കാഞ്ചിപുരം സാരികളും ലിനന്‍ സാരികളുമാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പനക്കുള്ളത്.

സാരികളുടെ വിലക്ക് പുറമെ ഷിപ്പിങ് ചാര്‍ജുകളും ഈടാക്കും. ലിനന്‍ സാരികള്‍ക്ക് 2,500 രൂപയാണ് വില. കാഞ്ചിപുരം സാരികള്‍ 4,000-4,500 രൂപ നിരക്കിലാണ് വില്‍പ്പനക്കിട്ടിരിക്കുന്നത്. ചില സാരികള്‍ക്കൊപ്പം ബ്ലൗസും വില്‍പ്പനക്കുണ്ട്. ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാകും വസ്ത്രം ലഭിക്കുക.

Advertisement