ഭര്‍ത്താവില്ലാതെ ജീവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്, ഒരു വരം ലഭിച്ചാല്‍ അദ്ദേഹത്തെ തിരികെ തരാന്‍ ദൈവത്തോട് പറയും, വേദനയോടെ മീന പറയുന്നു

222

പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് മീന. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇന്നുവരെ സിനിമയില്‍ തുടരുന്നുണ്ട് ഈ നടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മീന.

Advertisements

2021 ല്‍ ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം. ആ സങ്കടത്തില്‍ നിന്ന് ഇപ്പോള്‍ കരകയറി വരുകയാണ് മീനാ. സിനിമയിലും റിയാലിറ്റി ഷോകളില്‍ ജഡ്ജായും സ്റ്റേജ് പരിപാടികളിലുമൊക്കെ സജീവമായിക്കൊണ്ടിരിക്കുകയാണ് മീന.

Also Read:12 വര്‍ഷത്തെ സൗഹൃദം, റോഷനും ദര്‍ശനയും പ്രണയത്തിലെന്ന് വെളിപ്പെടുത്തല്‍, വീഡിയോ വൈറല്‍

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിദ്യാസാഗറിന്റെ മരണം.മീനക്ക് തിരികെ ജീവിതത്തിലേക്ക് വരാന്‍ കലാമാസ്റ്ററെ പോലെയുള്ള നല്ല സുഹൃത്തുക്കള്‍ ഏറെ സഹായിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരുഅഭിമുഖത്തില്‍ താരം.

തനിക്ക് സിനിമയില്‍ നിന്നും കിട്ടിയതെല്ലാം പ്രതീക്ഷിക്കാതെ ജീവിതത്തില്‍ വന്നതാണ്. എല്ലാം ഭാഗ്യമായി കാണുന്നുവെന്നും അധികം സംസാരിക്കാത്ത ശാന്തമായ ഇന്‍ട്രോവേര്‍ട്ടായ ആളാണ് താനെന്നും താന്‍ മുമ്പത്തേക്കാള്‍ ഇപ്പോള്‍ കുറച്ചുകൂടി ബോള്‍ഡായതുപോലെ തോന്നാറുണ്ടെന്നും മീന പറയുന്നു.

Also Read:ഞങ്ങള്‍ തമ്മില്‍ ജാതീയമായി വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കെട്ടാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അവളെ പ്രണയിച്ചത്, പക്ഷേ ആ ബന്ധം വേര്‍പിരിയേണ്ടി വന്നു, മനസ്സുതുറന്ന് അഖില്‍ മാരാര്‍, ഞെട്ടി ആരാധകര്‍

സെന്‍സിറ്റീവായ ആളാണ് താന്‍. സിനിമയിലെത്തിയില്ലായിരുന്നുവെങ്കില്‍ ഐഎഫ്എസ് ഓഫീസറോ മറ്റോ ആയേനെ എന്നും തനിക്ക് പഠിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നുവെന്നും ഇപ്പോള്‍ തനിക്ക് ഭര്‍ത്താവില്ലാതെ ജീവി്ക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടെന്നും താരം പറയുന്നു.

വല്ലാതെ വേദനിപ്പിക്കുകയാണ്. തനിക്ക് ഇനി ജീവിതത്തില്‍ ഒരു വരം ലഭിച്ചാല്‍ തന്റെ ഭര്‍ത്താവിനെ തിരികെ തരണം എന്ന് മാത്രമായിരിക്കും ദൈവത്തോട് ചോദിക്കുകയെന്നും മീന പറയുന്നു.

Advertisement