ഞങ്ങള്‍ തമ്മില്‍ ജാതീയമായി വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കെട്ടാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അവളെ പ്രണയിച്ചത്, പക്ഷേ ആ ബന്ധം വേര്‍പിരിയേണ്ടി വന്നു, മനസ്സുതുറന്ന് അഖില്‍ മാരാര്‍, ഞെട്ടി ആരാധകര്‍

64

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്.

Advertisements

ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.

Also Read:ആഗോള ബോക്‌സ് ഓഫീസില്‍ 40 കോടി നേടി ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും

അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇന്റര്‍ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ചും ഭാര്യ ലക്ഷ്മിയെ കുറിച്ചും അഖില്‍ മാരാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ലക്ഷ്മിയുമായിട്ടുള്ള വിവാഹത്തിന് മുമ്പേ തന്നെ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നും കെട്ടാന്‍ വേണ്ടി തന്നെയായിരുന്നു പ്രണയിച്ചതെന്നും അല്ലാതെ തമാശക്കല്ലെന്നും പക്ഷേ ജാതീയമായി തങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അഖില്‍ മാരാര്‍ പറയുന്നു.

Also Read:സൂപ്പര്‍ ഹീറോസ് വെള്ള കോട്ടാണ് ധരിക്കുന്നത്; പ്രിയാ മണിയുടെ പുത്തന്‍ ലുക്ക്

അത് ഭാവിയില്‍ പ്രശ്‌നമാകുമോ എന്ന പേടി ആ കുട്ടിക്ക് ഉണ്ടായിരുന്നു. തനിക്ക് അതൊന്നും കാര്യമായിരുന്നില്ലെന്നും അവളെ താന്‍ വീട്ടിലൊക്കെ വിളിച്ചുകൊണ്ടുവന്ന് അമ്മയെയൊക്കെ കാണിച്ചിട്ടുണ്ടെന്നും അന്ന് തനിക്ക് 20 വയസ്സായിരുന്നുവെന്നും കാശ് ഉണ്ടാക്കി അവളെ നോക്കാന്‍ മാത്രമായിരുന്നു വീട്ടുകാര്‍ പറഞ്ഞതെന്നും അഖില്‍ പറയുന്നു.

കാഴ്ച്പ്പാടുകളില്‍ തങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ടായിരുന്നു. അങ്ങനെ വേര്‍പിരിഞ്ഞുവെന്നും അതിന് ശേഷമാണ് ലക്ഷ്മിയെ പരിചയപ്പെടുന്നതെന്നും തുടക്കത്തിലേ താന്‍ ജോലിക്ക് പോകില്ലെന്ന് ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞിരുന്നുവെന്നും അഖില്‍ പറയുന്നു.

Advertisement