ആഗോള ബോക്‌സ് ഓഫീസില്‍ 40 കോടി നേടി ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും

85

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം 40 കോടി ക്ലബില്‍ എത്തി എന്നാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

Advertisements

ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും തിയറ്റിലെ കുതിപ്പ് അതിജീവിച്ചാണ് അന്വേഷിപ്പിന്‍ കണ്ടെത്തും ആഗോള ബോക്‌സ് ഓഫീസില്‍ 40 കോടിയില്‍ അധികം നേടിയത്.

also read
ആ സമയത്ത് കുടുംബത്തില്‍ ഒരു മരണം കൂടി വന്നു, അതിജീവിച്ചതിനെക്കുറിച്ച് ബീന ആന്റണി
അന്വേഷിപ്പിന്‍ കണ്ടെത്തും റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. പ്രശസ്ത തമിഴ് സംഗീതഞ്ജന്‍ സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

 

Advertisement