ആ സമയത്ത് കുടുംബത്തില്‍ ഒരു മരണം കൂടി വന്നു, അതിജീവിച്ചതിനെക്കുറിച്ച് ബീന ആന്റണി

50

സിനിമയിലൂടെ വന്ന് സീരിയലില്‍ തിളങ്ങുന്ന നടിയാണ് ബീന ആന്റണി. നായികയായും വില്ലത്തിയായും എല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബീന. ഇപ്പോഴിതാ വനിതയിലൂടെ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ബീന ആന്റണി.

Advertisements

കൊവിഡിനൊപ്പം രോഗകാലങ്ങളേയും അതിജീവിച്ചു, കരുത്തു പകര്‍ന്നത് ആരാണ് എന്ന് ചോദിച്ചപ്പോള്‍ ബീന പറഞ്ഞത് ഇങ്ങനെ.

also read
സൂപ്പര്‍ ഹീറോസ് വെള്ള കോട്ടാണ് ധരിക്കുന്നത്; പ്രിയാ മണിയുടെ പുത്തന്‍ ലുക്ക്
കൊവിഡ്, ന്യുമോണിയ, മനുവിന്റെ ബെല്‍സ് പാല്‍സി, ആ കാലം വല്ലാതെ ഉലച്ചു. ആദ്യത്തെ ഷോക്ക് സഹോദരിയുടെ മകന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു വന്നത്. എനിക്ക് കൊവിഡ് കലശലായത് അതിന് ശേഷമാണ്.

ആശുപത്രിയില്‍ വച്ച് മമ്മൂക്കയ്ക്കയും ലാലേട്ടനും ഇടവേള ബാബുവിനുമൊക്കെ മെസേജ് അയച്ചിരുന്നു. ഓരോ ദിവസവും വിശേഷങ്ങള്‍ അന്വേഷിച്ചുള്ള അവരുടെ മറുപടി മെസേജുകള്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ പോസിറ്റീവാകും.

കൊവിഡ് മറികടന്നപ്പോഴേക്കും മനുവിന് ബെല്‍സ് പാല്‍സി എന്ന അസുഖം വന്നു. അതിനേയും അതിജീവിച്ചു. അപ്പോഴെല്ലാം ദൈവത്തെ ചേര്‍ത്തുപിടിച്ചു. ഒരാളെപ്പോലും വേദനിപ്പിക്കാനോ മോശക്കാരനാക്കാനോ നിന്നിട്ടില്ല. പറ്റുന്ന രീതിയില്‍ ആളുകള്‍ക്കു സഹയാം ചെയ്യാനേ എന്നും ശ്രമിച്ചിട്ടുള്ളൂ. അതിനൊക്കെ മറുപടിയായി കിട്ടുന്ന ദൈവാനുഗ്രഹമാണ് ജീവിതത്തിലെ ബലമെന്നാണ് ബീന ആന്റണി പറഞ്ഞത്.

Advertisement