സൂപ്പര്‍ ഹീറോസ് വെള്ള കോട്ടാണ് ധരിക്കുന്നത്; പ്രിയാ മണിയുടെ പുത്തന്‍ ലുക്ക്

27

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്. 

പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

സോഷ്യല്‍ മീഡിയയിലും സജീവം ആണ് താരം. തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ച് പ്രിയാ എത്താറുണ്ട്. ഇപ്പോഴിതാ നിര്‍മോഹ ബ്രാന്റിന്റെ പുതിയ ഫാഷന്‍ പരീക്ഷിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ പ്രിയാമണി പങ്കുവച്ചിരിയ്ക്കുന്നത്.

സൂപ്പര്‍ ഹീറോസ് വെള്ള കോട്ടാണ് ധരിക്കുന്നത്, വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞ് പ്രിയ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 

 

Advertisement