എന്തു കോലം കെട്ടലാണ് തള്ളേ, ഈ പ്രായത്തിലും ഇത് വേണോ ? ; മീനയെ പരിഹസിച്ച് സൈബര്‍ ലോകം

832

മലയാളത്തിലടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മീന. ഈ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ വേറിട്ട കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

Advertisements

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം മീന കേരളത്തില്‍ എത്തിയിരുന്നു. നിരവധി അഭിമുഖങ്ങളും താരം നല്‍കി. നീല ടീഷര്‍ട്ടും വെള്ള ജീന്‍സും ധരിച്ചാണ് മീന ആദ്യം എത്തിയത്.

എന്നാല്‍ ഈ വസ്ത്രം മീനയ്ക്ക് ഒട്ടും ചേരുന്നില്ല എന്നും പറഞ്ഞ് നിരവധി നെഗറ്റീവ് കമന്റുകള്‍ ആണ് ഇതിന് താഴെ വന്നത്. ഈ പ്രായത്തിലും കോലം കെട്ടി നടക്കുകയാണോ എന്നൊക്കെ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം വന്നത്.

‘എന്തു കോലം കെട്ടലാണ് തള്ളേ. എന്റെ മുത്തശ്ശി മോഡേണ്‍ വസ്ത്രമിട്ടത് പോലെയുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മീനയ്ക്ക് തീരെ സെന്‍സില്ല. നടിയായത് കൊണ്ട് കുറച്ചെങ്കിലും ഫാഷന്‍ സെന്‍സ് വേണ്ടേ. അതുമില്ല. എന്നൊക്കെയാണ് കമന്റ് . എന്നാല്‍ ഇതിനിടെ നടിയെ സപ്പോര്‍ട്ടും ചെയ്തും നിരവധി പേരാണ് എത്തുന്നത്.

Advertisement