ഇതെപ്പോള്‍ തുടങ്ങി ; റോഷന്‍ മാത്യുവും, ദര്‍ശന രാജേന്ദ്രനും പ്രണയത്തില്‍ , വീഡിയോ പുറത്ത്

219

ഏകദേശം ഒരേസമയം സിനിമയില്‍ എത്തിയ രണ്ട് താരങ്ങളാണ് റോഷന്‍ മാത്യുവും, ദര്‍ശന രാജേന്ദ്രനും. തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു. ഇന്ന് അഭിനയരംഗത്ത് സജീവമാണ് ഈ താരങ്ങള്‍. ഇവര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാം. എന്നാല്‍ ഇപ്പോള്‍ ഇതാ ഇവര്‍ തമ്മില്‍ വെറും ഒരു സൗഹൃദം മാത്രമല്ലെന്ന് തെളിയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

Advertisements

ഡോട്ട്സ് വൈറല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നത്. ഒരു ചടങ്ങില്‍ റോഷനെ സാക്ഷി നിര്‍ത്തി ഒരാള്‍ അവരുടെ ബന്ധത്തെ കുറിച്ച് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. റോഷനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്, ‘റോഷന്റെ പാര്‍ട്ണര്‍ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണ്, ഒരു കുടുംബം പോലെയാണ്. ഇദ്ദേഹത്തിന്റെ പാര്‍ട്ണറും പ്രശസ്ത നടിയുമായ ദര്‍ശന രാജേന്ദ്രന്‍ എന്റെ അടുത്ത കൂട്ടുകാരന്റെ മരുമകളാണ്. ചെറുപ്പം മുതലേ എനിക്ക് ദര്‍ശനയെ അറിയാം’.

വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘അവര്‍ സീക്രട്ട് ആയി വച്ച കാര്യം ഇദ്ദേഹം പരസ്യപ്പെടുത്തി’ എന്ന് പറഞ്ഞാണ് കമന്റുകള്‍. എന്നാല്‍ ദര്‍ശനയും റോഷനും അവരുടെ ബന്ധത്തെ മറച്ചു വയ്ക്കാനൊന്നും ശ്രമിച്ചിട്ടില്ല. അത് പ്രകടിപ്പിച്ചിരുന്നു. അതേ സമയം പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ല.

 

Advertisement