സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല

13

ഫെബ്രുവരി 25ന് ആണ് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല തന്റെ ജന്മദിനം ആഘോഷിച്ചത്. തന്റെ 30ാം ജന്മദിനം ആണ് താരം ആഘോഷിച്ചത്. ‘ലവ് ഡോസ് 2’വിന്റെ സെറ്റില്‍ 24 കാരറ്റ് കേക്ക് മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. 

ബര്‍ത്ത് ഡേ സെലിബ്രേഷന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചുവന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഉര്‍വശി കേക്ക് മുറിച്ചത്. ഗായകന്‍ ഹണി സിംഗും നടിക്കൊപ്പം ഉണ്ടായിരുന്നു. സ്വര്‍ണത്തിന്റെ നിറമുള്ള ത്രി ടയര്‍ കേക്കും ചിത്രങ്ങളിലുണ്ട്.

Advertisements

അതേസമയം ‘സെക്കന്‍ഡ് ഡോസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്റ്റിലാണ് ഇപ്പോള്‍ ഉര്‍വ്വശിയും ഹണി സിംഗും വീണ്ടും ഒന്നിക്കുന്നത്. ഇരുവരുടെയും രണ്ടാമത്തെ പ്രൊജക്ടാണ് ഇത്. 2014ല്‍ പുറത്തിറങ്ങിയ ‘ലവ് ഡോസ്’ എന്ന ആല്‍ബത്തില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

അതേസമയം, പ്രൊഫഷണല്‍ രംഗത്ത്, അക്ഷയ് കുമാറിനൊപ്പമുള്ള ‘വെല്‍ക്കം 3’, ബോബി ഡിയോള്‍, ദുല്‍ഖര്‍ സല്‍മാന്‍, നന്ദമുരി ബാലകൃഷ്ണ എന്നിവരോടൊപ്പമുള്ള ‘എന്‍ബികെ 109’, സണ്ണി ഡിയോള്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്കൊപ്പമുള്ള ‘ബാപ്’ ഉള്‍പ്പെടെ നിരവധി പ്രോജക്ടുകള്‍ ഉര്‍വശി അഭിനയിക്കുന്നുണ്ട്.

 

 

Advertisement