വീണ്ടും പുത്തന്‍ വീട് സ്വന്തമാക്കി താരങ്ങള്‍ , ഇത് മകള്‍ക്ക് വേണ്ടിയെന്ന് മൃദുലയും യുവയും

88

മിനിസ്‌ക്രീന്‍ പ്രക്ഷകരുടെ പ്രിയപ്പെട്ടവരാണ് യുവ കൃഷ്ണയും മൃദുല വിജയും. വിവാഹത്തിനുമുമ്പേ ഇരുവരും സീരിയലുകളില്‍ സജീവമായിരുന്നു. പിന്നീട് ജീവിതത്തിലും ഈ താരങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ അതൊരു പ്രണയവിവാഹം ആയിരിക്കും എന്ന് പലരും പറഞ്ഞെങ്കിലും സത്യാവസ്ഥ അത് അതല്ലെന്നും പക്കാ അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഇവര്‍ തന്നെ വ്യക്തമാക്കി. ഇന്ന് ധ്വനി എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്.

Advertisements

ഇപ്പോള്‍ തങ്ങളുടെ കുഞ്ഞു വീടിന്റെ പാലുകാച്ച് ചടങ്ങ് ആരാധകരുമായി പങ്കുവയ്ക്കുകയാണ് ദമ്പതികള്‍. ഇത് ധ്വനി ബേബിക്ക് വേണ്ടിയാണെന്ന് ഇരുവരും പറഞ്ഞത്. അതേസമയം നിങ്ങള്‍ക്ക് ഇത് എത്ര വീടാണ് എന്ന ചോദ്യം ഉയര്‍ന്നതോടെ കൃത്യമായ ഒരു മറുപടി മൃദുല പറഞ്ഞു. തിരുവനന്തപുരത്തുള്ള വീട് അമ്മുവിന്റെ വീടാണ്.

പാലക്കാട് ഉള്ളത് എന്റെ അമ്മ വെച്ച വീട്. പിന്നെ ഇത് ഞാനും അമ്മുവും കൂടെ ധ്വനി ബേബിക്ക് വേണ്ടി വെച്ചത്. അതേസമയം എറണാകുളത്ത് തങ്ങള്‍ക്ക് വീട് ഇല്ലെന്നും ഇരുവരും പറഞ്ഞു.

also read
ഓഫര്‍ ചെയ്തത് 10കോടി, വന്‍ പ്രതിഫലം പറഞ്ഞിട്ടും നയന്‍താര ആ സിനിമ വേണ്ടെന്ന് വെച്ചത് നായകന്‍ കാരണം, ഞെട്ടി ആരാധകര്‍
മൂന്നാളും ഓഗസ്റ്റില്‍ ജനിച്ചത് കൊണ്ട് ലിയോ മൌണ്ട് എന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്. യാതൊരു ആര്‍ഭാടവുമില്ലാതെ ഒരു ഫോര്‍മാലിറ്റിയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ചടങ്ങാണിതെന്നും ഇരുവരും പറയുന്നുണ്ട്.

Advertisement