കല്യാണത്തിന് ഏഴുപവന്റെ താലി വേണോ എന്ന് രാഹുല്‍ അവളോട് ചോദിക്കാറുണ്ടായിരുന്നു, ഞാനും അവള്‍ക്ക് വേണ്ടി ആഭരണങ്ങള്‍ വാങ്ങിവെച്ചിരുന്നു, നെഞ്ചുതകരുന്ന വേദനയില്‍ സുബിയുടെ അമ്മ പറയുന്നു

55

മലയാളി മനസ്സില്‍ നോവായി മറഞ്ഞ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളില്‍ നിന്നും മിനിസ്‌ക്രീനിലേക്കും, ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ച താരം മലയാളികളുടെ സ്വന്തം സുബിയായി. തന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടയിലാണ് സുബി ഈ ലോകം വിട്ട് വിടപറഞ്ഞത്.

Advertisements

മലയാളികള്‍ക്ക് ഒന്നും തന്നെ ആ വാര്‍ത്ത ആദ്യം വിശ്വസിക്കുവാന്‍ സാധിച്ചില്ല. മരിക്കുമ്പോള്‍ 41 വയസ്സായിരുന്നു സുബിക്ക്. കഴിഞ്ഞ വര്‍ഷംഫെബ്രുവരി 22നായിരുന്നു സുബി വിടവാങ്ങിയത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസമായിരുന്നു സുബിയുടെ ഒന്നാം ചരമവാര്‍ഷികം.

Also Read:ഞങ്ങള്‍ തമ്മില്‍ ജാതീയമായി വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കെട്ടാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അവളെ പ്രണയിച്ചത്, പക്ഷേ ആ ബന്ധം വേര്‍പിരിയേണ്ടി വന്നു, മനസ്സുതുറന്ന് അഖില്‍ മാരാര്‍, ഞെട്ടി ആരാധകര്‍

സുബിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉറ്റവരുമെല്ലാം വളരെ വേദനയോടെയാണ് ഈ ദിവസത്തെ ഓര്‍ക്കുന്നത്. ഇപ്പോഴിതാ സുബിയുടെ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. സുബി സ്വന്തമായി പോയി ഡ്രസ്സൊന്നും അങ്ങനെ എടുക്കാറില്ലെന്നും ലുലുമാള്‍ വന്നതിന് ശേഷമാണ് അവള്‍ വല്ലപ്പോഴുമൊന്ന് പുറത്തൊക്കെ പോയിരുന്നതെന്ന് അമ്മ പറയുന്നു.

താനാണ് സുബിക്ക് ഡ്രസ് എടുത്തുകൊടുക്കുന്നത്. അല്ലാതെ അവള്‍ കടയിലൊന്നും വരാറില്ലെന്നും ഒരിക്കല്‍ ഭൂമി വിറ്റ കാശുകൊണ്ട് അവള്‍ക്ക് കല്യാണത്തിന് ഇടാന്‍ പറ്റുന്ന വലിയൊരു മാല താന്‍ ഉണ്ടാക്കി കൊണ്ടുവന്നിരുന്നുവെന്നും അതിന്റെ പേരില്‍ അവള്‍ തന്നോട് വഴക്കുണ്ടാക്കിയിരുന്നുവെന്നും അങ്ങനെ ഒന്നും കല്യാണത്തിന് താന്‍ ധരിക്കാന്‍ പോണില്ലെന്നായിരുന്നു അവള്‍ പറഞ്ഞെതെന്നും അമ്മ പറയുന്നു.

Also Read:ഞങ്ങള്‍ തമ്മില്‍ ജാതീയമായി വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കെട്ടാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അവളെ പ്രണയിച്ചത്, പക്ഷേ ആ ബന്ധം വേര്‍പിരിയേണ്ടി വന്നു, മനസ്സുതുറന്ന് അഖില്‍ മാരാര്‍, ഞെട്ടി ആരാധകര്‍

നിനക്ക് ഏഴു പവന്റെ താലി വേണോ എന്ന് രാഹുല്‍ എപ്പോഴും അവളോട് ചോദിക്കാറുണ്ടായിരുന്നു. ഇതൊക്കെ ആരിടാനാണ് എന്ന് പോയി ചോദിക്കെന്ന് അവള്‍ തന്നോട് പറയുമായിരുന്നുവെന്നും അവള്‍ക്ക് സ്വര്‍ണ്ണത്തോടൊന്നും വലിയ ഭ്രമമുണ്ടായിരുന്നില്ലെന്നും സുബിയുടെ അമ്മ പറയുന്നു.

Advertisement