തെലുങ്കിലും വേണം, വന്‍ തുക നല്‍കി പ്രേമലു സ്വന്തമാക്കി രാജമൗലിയുടെ മകന്‍

34

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രേമലു. യുവതാരങ്ങള്‍ അണിനിരന്ന ചിത്രം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഗിരീഷ് എഡിയാണ് പ്രേമലു സംവിധാനം ചെയ്തിരിക്കുന്നത്. താന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ഗിരീഷ് എഡി.

Advertisements

യുവതാരങ്ങളായ നസ്ലനും മമിത ബൈജുവും അഭിനയിച്ച് തകര്‍ത്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ആയി ഷോ നടക്കുകയാണ്. ഇപ്പോഴിതാ വിദേശ മാര്‍ക്കറ്റിലും വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

Also Read:12 വര്‍ഷത്തെ സൗഹൃദം, റോഷനും ദര്‍ശനയും പ്രണയത്തിലെന്ന് വെളിപ്പെടുത്തല്‍, വീഡിയോ വൈറല്‍

കേരളത്തില്‍ റിലീസ് ചെയ്ത ദിവസം തന്നെയായിരുന്നു പ്രേമലു ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്തത്. 12 ദിവസം കൊണ്ട് ആഗോള തലത്തില്‍ 50കോടി ബോക്സ്ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്.

പ്രശസ്ത സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയനാണ് പ്രേമലു ഒടിടിപ്ലേയില്‍ തെലുങ്കിലേക്ക് എത്തിക്കുന്നത്. പ്രേമലുവിന്റെ തെലുങ്ക് മൊഴിമാറ്റ റൈറ്റ്‌സ് കാര്‍ത്തികേയ വന്‍ തുക മുടക്കി നേടി എന്നാണ് വിവരങ്ങള്‍.

Also Read:കല്യാണത്തിന് ഏഴുപവന്റെ താലി വേണോ എന്ന് രാഹുല്‍ അവളോട് ചോദിക്കാറുണ്ടായിരുന്നു, ഞാനും അവള്‍ക്ക് വേണ്ടി ആഭരണങ്ങള്‍ വാങ്ങിവെച്ചിരുന്നു, നെഞ്ചുതകരുന്ന വേദനയില്‍ സുബിയുടെ അമ്മ പറയുന്നു

ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് മാര്‍ച്ച് എട്ടിനായിരിക്കും റിലീസ് ചെയ്യുക. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ പ്രേമലു ഇതിനോടകം ബൈദരാബാദ് പ്രേക്ഷകരുടെ ഇഷ്ടസിനിമയായി മാറിയിട്ടുണ്ട്.

Advertisement