ധ്വനി ബേബിക്കായി പുതിയ വീട് വാങ്ങി മൃദുല, പാലുകാച്ചല്‍ ചടങ്ങ് വിശേഷങ്ങള്‍ പങ്കുവെച്ച് താരം

27

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സീരിയല്‍ താരം യുവയെയാണ് മൃദുല വിവാഹം ചെയ്തത്.

Advertisements

ഇവരുടെ മകളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് മൃദുല. തന്റെ വിശേഷം പങ്കുവെച്ച് ഈ താരം എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മൃദുലക്ക്. മൃദുലക്കും യുവക്കും ഇപ്പോള്‍ ഒത്തിരി ആരാധകരാണുള്ളത്.

Also Read:12 വര്‍ഷത്തെ സൗഹൃദം, റോഷനും ദര്‍ശനയും പ്രണയത്തിലെന്ന് വെളിപ്പെടുത്തല്‍, വീഡിയോ വൈറല്‍

ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെ കുരിച്ച് മൃദുല സംസാരിക്കുന്ന വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ വീട് ധ്വനി ബേബിക്ക് വേണ്ടിയുള്ളതാണെന്നും ഭാവിയിലെ ഒരു ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയില്‍ വാങ്ങിയതാണെന്നും മൃദുല പറയുന്നു.

ഈ വീട് താനും അമ്മുവും കൂടെ ധ്വനിക്ക് വേണ്ടി വാങ്ങിയതാണ്. പഴയ വീടിന്റെ തൊട്ടടുത്താണ് ഈ വീടെന്നും തങ്ങള്‍ക്ക് ശരിക്കും എത്ര വീടുണ്ടെന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നും തിരുവനന്തപുരത്തുള്ള വീട് അമ്മുവിന്റെയാണെന്നും മൃദുല പറയുന്നു.

Also Read:ഞങ്ങള്‍ തമ്മില്‍ ജാതീയമായി വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കെട്ടാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അവളെ പ്രണയിച്ചത്, പക്ഷേ ആ ബന്ധം വേര്‍പിരിയേണ്ടി വന്നു, മനസ്സുതുറന്ന് അഖില്‍ മാരാര്‍, ഞെട്ടി ആരാധകര്‍

പാലക്കാടുള്ളത് അമ്മ വെച്ച വീടാണ്. ഏറണാകുളത്ത് തങ്ങള്‍ക്ക് വീടില്ലെന്നും ഇപ്പോള്‍ നടത്തിയ പാലുകാച്ചല്‍ ചടങ്ങ് ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി നടത്തിയതാണെന്നും ആര്‍ഭാടമൊന്നുമില്ലെന്നും ലിയോ മൗണ്ട് എന്നാണ് പുതിയ വീടിന്റെ പേരെന്നും മൃദുല പറയുന്നു.

മൂന്നുപേരും ഓഗസ്റ്റില്‍ ജനിച്ചതുകൊണ്ടാണ് അങ്ങനെയൊരു പേര് നല്‍കിയത്. 2021ല്‍ ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹം. ആര്‍ഭാട വിവാഹമായിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisement