മീനയുടെ സന്തോഷ ദിനം കേക്ക് മുറിച്ച് ആഘോഷമാക്കി സുഹൃത്തുക്കള്‍, ആശംസകളുമായി ആരാധകര്‍, വൈറലായി വീഡിയോ

233

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.

Also Read: അന്ന് പ്രതിഫലം കൂട്ടി ചോദിച്ചതിന് മീര ജാസ്മിന് സിനിമയില്‍ വിലക്ക്, പലര്‍ക്കും ന്യായമായ വേതനം പോലും കിട്ടുന്നില്ല, തുറന്നടിച്ച് പത്മപ്രിയ

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്.

പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ സങ്കടത്തില്‍ നിന്ന് പുറത്തുവരാനുള്ള ശ്രമത്തിലായിരുന്നു മീനയും മകള്‍ നൈനികയും. മീന സമൂഹമാധ്യമങ്ങളില്‍ നിന്നും അഭിനയത്തില്‍ നിന്നും മറ്റു പൊതുപരിപാടികളില്‍ നിന്നുമെല്ലാം ഇപ്പോള്‍ വിട്ട് നില്‍ക്കുകയാണ്.

Also Read; വിവാഹം വീടും പറമ്പും ജപ്തി ചെയ്തതിന് ശേഷം, വിമലയെയും കൂട്ടിവന്നത് വാടകവീട്ടിലേക്ക്, ശ്രീനിവാസന്‍ പറയുന്നു

ഇപ്പോഴിതാ മീനയുടെ പിറന്നാള്‍ ദിനം കൂട്ടുകാരികള്‍ ചേര്‍ന്ന് ആഘോഷമാക്കിയതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവിന്റെ മരണത്തോടുകൂടി മീനയും മകളും പിറന്നാള്‍ ആഘോഷിച്ചിരുന്നില്ല, എന്നാല്‍ സുഹൃത്തുക്കള്‍ എത്തി മീനയുടെ പിറന്നാള്‍ ദിനം മനോഹരമാക്കുകയായിരുന്നു.

മീന നടന്നുവരുന്നതും സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഹാപ്പി ബര്‍ത്ത് ഡെ പാടുന്നതും വീഡിയോയില്‍ കാണാം. കലാ മാസ്റ്ററാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. എന്റെ സുഹൃത്തുക്കള്‍ ഞാന്‍ ആഗ്രഹിച്ചതുപോലെ എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് ഈ വീഡിയോ പങ്കുവെച്ച് മീനയും കുറിച്ചു.

Advertisement