ഓടിയെത്തി അച്ഛനെ പിടിച്ചപ്പോള്‍ ദേഹത്തെ ചൂട് പോയിരുന്നില്ല, എന്തിനാണ് അച്ഛന്‍ ജീവനൊടുക്കിയതെന്ന് അറിയില്ല, വേദനയോടെ മഞ്ജു പറയുന്നു

367

മിനിസ്‌ക്രീന്‍ പ്രേക്ഷരരായ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരമാണ് മഞ്ജു വിജേഷ്. കോമഡി ഷോകളിലൂടേയും ടെലിവിഷ പരമ്പരകളിലൂടേയുമാണ് മഞ്ജു വിജീഷ് മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവളും സുപരിചതയുമാണ് ഇപ്പോള്‍ മലയാളികള്‍ക്ക് മഞ്ജു.

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായ കുടുംബവിളക്ക് എന്ന സിരിയലില്‍ മല്ലിക എന്ന കഥാപാത്രമായും മഞ്ജു കയ്യടി നേടുന്നുണ്ട്. കുടുംബവിളക്ക് സീരിയലില്‍ ശ്രീനിലയം വീട്ടിലെ ജോലിക്കാരിയായ മല്ലികയായിട്ടാണ് മഞ്ജു എത്തുന്നത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന നായികയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരിയാണ് മല്ലിക.

Advertisements

സീരിയലിനൊപ്പം തന്നെ കോമഡി ഷോകളിലും സ്‌കിറ്റുകളിലുമൊക്കെ സജീവ സാന്നിധ്യമാണ് മഞ്ജു വിജീഷ്. ബാഹുബലിയുടെ റീമിക്സ് ആയി അവതരിപ്പിച്ച ബാബു മേസ്തിരിയുടെ സ്‌കിറ്റ് വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ അച്ഛന്റെ വിയോഗത്തെക്കുരിച്ച് പറയുകയാണ് മഞ്ജു.

Also Read: മീനയുടെ സന്തോഷ ദിനം കേക്ക് മുറിച്ച് ആഘോഷമാക്കി സുഹൃത്തുക്കള്‍, ആശംസകളുമായി ആരാധകര്‍, വൈറലായി വീഡിയോ

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍ മരിച്ചതെന്നും അച്ചന്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍ ഇതിലും നല്ല നിലയില്‍ ഒരുപക്ഷേ താന്‍ എത്തുമായിരുന്നുവെന്നും മഞ്ജു പറഞ്ഞു. അച്ഛന്‍ ജീവനൊടുക്കിയതായിരുന്നു. നാട്ടിലെ അമ്പലത്തിലെ ഉത്സവം നടക്കുന്ന ദിവസമായിരുന്നു അച്ഛന്‍ മരിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

നന്നായി മദ്യപിക്കുന്ന ആളായിരുന്നു അച്ഛന്‍, അമ്മയുമായി വഴക്കിടാറുണ്ട്. ഉപദ്രപിക്കുകയും ചെയ്യും. ഇതൊക്കെ കണ്ടാണ് താന്‍ വളര്‍ന്നതെന്നും പക്ഷേ താന്‍ എന്നുവെച്ചാല്‍ അച്ഛന് ജീവനായിരുന്നുവെന്നും അച്ഛനെ തനിക്കും ഭയങ്കര ഇഷ്ടമായിരുന്നുവെന്നും നടി പറയുന്നു.

എന്റെ ജനനശേഷമാണ് അച്ഛന് കോര്‍പറേറ്റ് ബാങ്കില്‍ ജോലി കിട്ടയത്. എന്നെ എല്ലായിടത്തും കൊണ്ടുപോകാറൊക്കെയുണ്ട്. അച്ഛന്‍ എന്നെ തോളില്‍ ഇരുത്തിക്കൊണ്ടുപോകുന്നത് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നുവെന്നും നടി പറയുന്നു.

Also Read: അന്ന് പ്രതിഫലം കൂട്ടി ചോദിച്ചതിന് മീര ജാസ്മിന് സിനിമയില്‍ വിലക്ക്, പലര്‍ക്കും ന്യായമായ വേതനം പോലും കിട്ടുന്നില്ല, തുറന്നടിച്ച് പത്മപ്രിയ

അമ്മ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹം, പിന്നീട് പഠിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്റെ വിയോഗം ഞെട്ടിച്ചിരുന്നു, ബന്ധുവിന്റെ വീട്ടിലിരിക്കുമ്പോഴാണ് മരണവാര്‍ത്ത കേട്ടത്, ഓടി വീട്ടിലെത്തി അച്ഛനെ പിടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്തുനിന്നും ചൂട് പോയിരുന്നില്ലെന്നും അച്ഛന്‍ എന്തിനാണ് ജീവനൊടുക്കിയതെന്ന് അറിയില്ലെന്നും മഞ്ജു പറയുന്നു.

Advertisement