നാട് ഒപ്പം നിന്നു, ഇത്രയും പ്രതീക്ഷിച്ചില്ല, ഒരു കലാകാരിയായതില്‍ സന്തോഷമെന്ന് അപ്‌സര, സാന്ത്വനത്തിലെ ജയന്തിക്ക് ആരാധകര്‍ നല്‍കിയത് വമ്പന്‍ സ്വീകരണം

128

മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്സര രത്നാകരനും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു . ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു.

ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു.

Advertisements

കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയതും. വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ശേഷവും അപ്‌സര അഭിനയത്തില്‍ സജീവമാണ്.

Also Read; ഓടിയെത്തി അച്ഛനെ പിടിച്ചപ്പോള്‍ ദേഹത്തെ ചൂട് പോയിരുന്നില്ല, എന്തിനാണ് അച്ഛന്‍ ജീവനൊടുക്കിയതെന്ന് അറിയില്ല, വേദനയോടെ മഞ്ജു പറയുന്നു

ഒരു യൂട്യൂബ് ചാനലും അപ്സരയ്ക്കുണ്ട്. തന്റെ വീട്ടിലേയും നാട്ടിലേയും വിശേഷങ്ങളൊക്കെ വ്ലോഗിലൂടെ അപ്സര പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അപ്‌സര പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ കൊടകര ആലത്തൂര്‍ ഓണം ഉദ്്ഘാടനത്തിന്റെ ചിത്രങ്ങളാണ് നടി തന്റെ ഓഫീഷ്യല്‍ പേജിലൂടെ പങ്കുവെച്ചത്.

പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന്റെയും ആരാധകരോടൊപ്പം ആഘോഷമാക്കുന്നതിന്റെയും ഫോട്ടോ എടുക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ‘തൃശ്ശൂര്‍ കൊടകര ആലത്തൂര്‍ ഓണം സെലിബ്രേഷന്‍, ഉദ്ഘാടനം സ്‌പെഷ്യല്‍.” എന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.

Also Read: മീനയുടെ സന്തോഷ ദിനം കേക്ക് മുറിച്ച് ആഘോഷമാക്കി സുഹൃത്തുക്കള്‍, ആശംസകളുമായി ആരാധകര്‍, വൈറലായി വീഡിയോ

”താങ്ക്യൂ സോ മച്ച് ഫോര്‍ ആലത്തൂര്‍. നിങ്ങളുടെ സ്‌നേഹത്തിനും അനുഗ്രഹത്തിനും എല്ലാം നന്ദി. ഞങ്ങളുടെ സ്വന്തം ജയന്തി എന്ന് വിളിച്ചു ഒരു നാട് ഒപ്പം നിന്ന സ്‌നേഹം. ഒരു കലാകാരിയായി ആയതില്‍ സന്തോഷവും അഭിമാനവും’ എന്നും താരം പറയുന്നു. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisement