നിഴലുകള്‍ നിനക്ക് പിന്നില്‍ ഒളിക്കട്ടേ, ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് നടക്കൂ, ധന്യയെ പിന്തുണച്ച് ഭര്‍ത്താവ് ജോണ്‍, വൈറലായി ചിത്രം

149

ടെലിവിഷന്‍ ആരാധകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ബിഗ്ബോസ് ഫിനാലെയിലേക്ക് എത്തിയ നാലാം സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നടിയായ ധന്യാ മേരി വര്‍ഗീസ്. ആദ്യമൊന്നും വീട്ടില്‍ സജീവമല്ലായിരുന്നു താരം.

എന്നാല്‍ പിന്നീട് ഫൈനല്‍ ഫൈവില്‍ ഇടം പിടിച്ചത് തന്നെ താരത്തിന്റെ കളിയിലെ മികവ് കൊണ്ടാണ്. ബിഗ് ബോസിലേക്ക് താരം എത്തുമ്പോള്‍ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായിരുന്നെന്ന വാര്‍ത്തയും ഡാന്‍സറായ ജോണിന്റെ ഭാര്യയാണെന്ന വിവരവും മാത്രമെ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

Advertisements

എന്നാല്‍ പിന്നീട് ധന്യ മേരി വര്‍ഗീസ് തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ചും തിരിച്ചടികളെ കുറിച്ചും തുറന്നു സംസാരിച്ചതോടെ പ്രേക്ഷകര്‍ക്കും താരം പ്രിയപ്പെട്ടവളായി. പരിചിതരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം തികച്ചും അപരിചിതരായവരേയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ഷോയാണ് ബിഗ് ബോസ്.

Also Read: നാട് ഒപ്പം നിന്നു, ഇത്രയും പ്രതീക്ഷിച്ചില്ല, ഒരു കലാകാരിയായതില്‍ സന്തോഷമെന്ന് അപ്‌സര, സാന്ത്വനത്തിലെ ജയന്തിക്ക് ആരാധകര്‍ നല്‍കിയത് വമ്പന്‍ സ്വീകരണം

വിജയിയെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുന്ന സാധാരണ റിയാലിറ്റി ഷോ പോലെയല്ല ബിഗ് ബോസ്. താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധ ഷോ അവസാനിച്ചാലും നിലയ്ക്കില്ല. ഓരോ മത്സരാര്‍ത്ഥിയേയും കൂടുതല്‍ അറിയുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിത്തരുന്നത്.

ധന്യ മേരി വര്‍ഗ്ഗീസ് എന്ന അഭിനേത്രിയില്‍ നിന്നും ധന്യയുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചത് ബിഗ് ബോസാണ്. സിനിമാതാരം എന്ന നിലയില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയില്‍ നില്‍ക്കുമ്പോഴായിരുന്നു ധന്യയുടെയും ഭര്‍ത്താവ് ജോണിന്റേയും പേരില്‍ ചില തട്ടിപ്പുകേസുകള്‍ വന്നത്. ഇതോടെ ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടെവരെ താരങ്ങള്‍ എത്തിയത്.

Also Read: ഓടിയെത്തി അച്ഛനെ പിടിച്ചപ്പോള്‍ ദേഹത്തെ ചൂട് പോയിരുന്നില്ല, എന്തിനാണ് അച്ഛന്‍ ജീവനൊടുക്കിയതെന്ന് അറിയില്ല, വേദനയോടെ മഞ്ജു പറയുന്നു

ഇപ്പോഴിതാ ധന്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജോണ്‍. ‘നിഴലുകള്‍ നിനക്ക് പിന്നില്‍ ഒളിക്കട്ടേ, സൂര്യനെ നോക്കി തന്നെ മുന്നോട്ടു പോകുക.’ ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് നടക്കൂ എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജോണ്‍ കുറിച്ചത്.

ഇരുവരുടേയും ആറ്റിറ്റിയൂഡ് ഡാര്‍ക്ക് മോഡിലുള്ള ചിത്രത്തില്‍ ശ്രദ്ധേയമാണ്. ധന്യയുടെയും ജോണിന്റെയും ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ആരാധകരാണ് ജോണ്‍ പങ്കുവെച്ച ചിത്രത്തിന് താഴെ പ്രതികരിച്ചത്.

Advertisement