ഒത്തിരി അവസങ്ങള്‍ കിട്ടും, ഡയറക്ടേഴ്‌സ് വന്ന് കൊത്തിക്കൊണ്ടുപോകുമെന്നൊക്കെയായിരുന്നു കരുതിയത്, സംഭവിച്ചത് മറ്റൊന്ന്, തുറന്ന് പറഞ്ഞ് മീനാക്ഷി

129

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.\

Advertisements

പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Also Read: എത്തുക 19കാരനായിട്ട്, വിജയിയുടെ മേക്കോവറിനായി ചെലവഴിക്കുന്നത് കോടികള്‍, പുതിയ ചിത്രത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍.

ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. നായികാ നായകന് ശേഷം ഒത്തിരി അവസരങ്ങള്‍ വരുമെന്ന് കരുതിയെങ്കിലും അങ്ങനെയൊന്നും നടന്നില്ലെന്നും നേരത്തെ ഡൊമസ്റ്റിക് എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂവായി വര്‍ക്ക് ചെയ്തിരുന്നുവെന്നും മീനാക്ഷി പറയുന്നു.

Also Read: 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ കണ്ട്; തന്റെ പഴയ ചിത്രം കാണാന്‍ തീയ്യറ്ററില്‍ എത്തി നടി മീന

തനിക്ക് അഭിനയിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു. എന്നാല്‍ തനിക്ക് സിനിമയില്‍ വഴികാട്ടിയായി ആരുമുണ്ടായിരുന്നില്ലെന്നും എവിടുന്ന് തുടങ്ങണമെന്ന് അറിയില്ലായിരുന്നുവെന്നും നായികാ നായകനാണ് സിനിമയിലേക്കുള്ള വഴി കാണിച്ച് തന്നതെന്നും ആ പരിപാടിക്ക് ശേഷം ഉടനെ ഡയറക്ടോഴ്‌സ് വിളിക്കുന്നു, കൊത്തിക്കൊണ്ടുപോകുന്നുവെന്നൊക്കെയായിരുന്നു വിചാരിച്ചിരുന്നതെന്നും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും മീനാക്ഷി പറയുന്നു.

Advertisement