എത്തുക 19കാരനായിട്ട്, വിജയിയുടെ മേക്കോവറിനായി ചെലവഴിക്കുന്നത് കോടികള്‍, പുതിയ ചിത്രത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

82

ഒന്നിന് പുറകെ ഓരോ സിനിമ നടന്‍ വിജയിയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വന്‍ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുകയാണ്.

Advertisements

അടുത്തതായി ദളപതി 68 ആണ് വിജയിയുടേതായി ഒരുങ്ങുന്നചിത്രം. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓരോ വിശേഷങ്ങള്‍ക്കായും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Also Read: 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ കണ്ട്; തന്റെ പഴയ ചിത്രം കാണാന്‍ തീയ്യറ്ററില്‍ എത്തി നടി മീന

ദളപതി 68 എന്നല്ല ശരിക്കും ചിത്രത്തിന്റേ പേര്. താത്കാലികമായിട്ടാണ് ആ പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട വമ്പന്‍ അപ്‌ഡേറ്റ്‌സ് വിജയ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുകയാണ്.

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിജയ് പത്തൊമ്പതുകാരനായി എത്തിയേക്കുമെന്നാണ് സൂചനകള്‍. ഫ്‌ലാഷ് ബാക്ക് സ്റ്റോറിയിലായിരിക്കും വിജയ് പത്തൊമ്പതുകാരാനായി എത്തുക. വമ്പന്‍ മേക്കോവറായിരിക്കുമെന്നാണ് വിവരം.

Also Read: വീണ്ടും ഹിറ്റായി ഒരു മോഹൻലാൽ സെൽഫി! നേര് പ്രമോഷനിടയിലെ താരസെൽഫി വൈറൽ

വിജയിയെ പത്തൊമ്പതുകാരനാക്കി മാറ്റാനായി ഏകദേശം ആറ് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഡിജിറ്റല്‍ ഡി ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി ഉപയോഗിക്കുക. അതേസമയം, വിജയിക്ക് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്താവും പത്തൊമ്പതുകാരനാക്കുക എന്നും വിവരമുണ്ട്.

Advertisement