വീണ്ടും ഹിറ്റായി ഒരു മോഹൻലാൽ സെൽഫി! നേര് പ്രമോഷനിടയിലെ താരസെൽഫി വൈറൽ

72

എക്കാലത്തേയും ആരാധകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാലിന്റേയും ജീത്തു ജോസഫിന്റേയും. ദൃശ്യം സിനിമയിൽ തുടങ്ങിയ ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയസിനിമകളെല്ലാം നിരൂപക പ്രശംസയും ആരാധകരുടെ സ്നേഹവും നേടിയവ ആയിരുന്നു.

ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി ഇരുവരും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ ചിത്രമാണ് നേര്. നേര് ഒരു കോർട് ഡ്രാമയായിരിക്കുമെന്നാണ് സൂചനകളെല്ലാം.

Advertisements

ഇപ്പോഴിതാ നേര് സിനിമയുടെ പ്രമോഷൻ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലാണ് മോഹൻലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാർത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

ALSO READ- രശ്മിക മന്ദാനയ്ക്ക് പ്രേമം സിനിമയിലെ അവസ്ഥ! അനിമലും പ്രേമവും താരതമ്യപ്പെടുത്തി പ്രേക്ഷകർ; വൈറൽ

ഈ പരിപാടിയിൽ നിന്നുള്ള ഒരു വിഷ്വലാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. ജീത്തു ജോസഫിനൊപ്പമെത്തിയ മോഹൻലാൽ സെൽഫിയെടുക്കുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

മോഹൻലാലൻ നേരത്തെ കേരളീയത്തിൽ പങ്കെടുക്കവേ മമ്മൂട്ടിക്കും കമൽഹാസനും മുഖ്യമന്ത്രിക്കും ഒപ്പമെടുത്ത സെൽഫി വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. നേരിന്റെ പ്രമോഷനിടെ മോഹൻലാലെടുത്ത സെൽഫി വീഡിയോയും ഇതുപോലെ ഹിറ്റാണെന്നാണ് ആരാധകർ പറയുന്നത്.

ALSO READ-‘ആ സിനിമ ഓടിയില്ലായിരുന്നുവെങ്കിൽ എന്നെ ആരും അറിയില്ല, അത്തരത്തിലുള്ള സിനിമകളാണ് തിരഞ്ഞെടുക്കാറുള്ളത്’; വെളിപ്പെടുത്തി ഹരിശ്രീ അശോകൻ

നേര് 21നാണ് റീലീസ് ചെയ്യുന്നത്. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം തിയറ്ററിൽ എത്തുമ്പോൾ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.


അടുത്തിടെ നേരിന്റേതായി പുറത്തുവിട്ട ട്രെയിലർ മികച്ച അഭിപ്രായം നേടിയിരുന്നു. നടൻ എന്ന നിലയിൽ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. ചിത്രം ഹിറ്റിനപ്പുറം മോഹൻലാൽ എന്ന നടന്റെ പ്രകടനത്തെ വിലയിരുത്തുന്നതായിരിക്കുമെന്നാണ് അഭിപ്രായം.

നേരിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പാണ്. വിഷ്ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അതേസമയം, മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യും പൂർത്തിയാവുകയാണ്.

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹനായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓൺലൈനിൽ പ്രദർശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. തിരക്കഥ ശാന്തി മായാദേവിയുടേതാണ്. കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും നേരിന്റെ ഫാൻസ് ഷോ ചാർട്ട് ചെയ്തിട്ടുണ്ട്.

Advertisement