‘ആ സിനിമ ഓടിയില്ലായിരുന്നുവെങ്കിൽ എന്നെ ആരും അറിയില്ല, അത്തരത്തിലുള്ള സിനിമകളാണ് തിരഞ്ഞെടുക്കാറുള്ളത്’; വെളിപ്പെടുത്തി ഹരിശ്രീ അശോകൻ

84

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകൻ. കോമഡി വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് സ്വഭാവ വേഷത്തിലേക്കും മറ്റും തിരിഞ്ഞു. ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമെന്ന് തെളിയിച്ചു കഴിഞ്ഞു. സംവിധാന രംഗത്തും താരം ഒരു കൈ നോക്കി. സഇന്നും പ്രേക്ഷകർ ഓർത്തോർത്ത് ചിരിക്കുന്ന ഒരുപാട് കോമഡി വേഷങ്ങളാണ് താരം സിനിമാ ലോകത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ താൻ സിനിമ തെരഞ്ഞെടുക്കുമ്പോൾ താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകൻ.

സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ആ ചിത്രം ജനങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നാണ് താൻ നോക്കാറുള്ളതെന്നും എന്തെങ്കിലും തനിക്ക് ചെയ്യാനുണ്ടോ എന്നല്ല നോക്കാറുള്ളതെന്നും ഹരിശ്രീ അശോകൻ പറയുന്നു. ഇത്രയും കാലം അത്തരത്തിലാണ് സിനിമകൾ തിരഞ്ഞെടുത്തതെന്നും താരം വെളിപ്പെടുത്തി.

Advertisements


താൻ ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ എനിക്കെന്തെങ്കിലും ചെയ്യാൻ ഉണ്ടോ എന്നല്ല നോക്കുന്നത്. സിനിമ ജനങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നും ഇപ്പോഴത്തെ അവസ്ഥയിൽ പറയാൻ കഴിയുമോ എന്നുമാണ്.

ALSO READ- ‘എനിക്ക് 27 വയസ്സായി, അമ്മ എന്നോട് ഇതുവരെ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടില്ല’; മോഡേൺ മൈൻഡുള്ള സിന്ധു കൃഷ്ണയെ കുറിച്ച് മകൾ അഹാന കൃഷ്ണ

താൻ ഗോഡ് ഫാദർ എന്ന സിനിമയിൽ കുറച്ച് സീനിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. ആ സിനിമ ഓടിയില്ലായിരുന്നുവെങ്കിൽ തന്നെ ആരും അറിയില്ല. ആ പടം ഓടിയത് കൊണ്ടാണ് താൻ ശ്രദ്ധിക്കപ്പെട്ടതെന്നും ഹരിശ്രീ അശോകൻ വിശദീകരിച്ചു.

അന്ന് 100 ദിവസത്തിന് മുകളിൽ ഓടിയ പടമല്ലേ അത്. ഓടുന്ന സിനിമയിൽ ഒരു സീൻ ആണെങ്കിലും അത് നല്ലതാണ്. അപ്പോൾ നമ്മളെയും ആളുകൾ ശ്രദ്ധിക്കും.

ALSO READ-‘ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാന്ന് എന്ന്; രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു’; പ്രതികരിച്ച് ഹരീഷ് പേരടി

ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ ഒരു കഴിവും അറിവും വെച്ച് ഈ സിനിമ നന്നാവും അല്ലെങ്കിൽ നല്ലതാണ് എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കമെന്നും താരം പറയുകയാണ്.

അപ്പോഴും ബാക്കി കാസ്റ്റിങും സിനിമയുടെ മേക്കിങ്ങുമെല്ലാം നന്നാവണം. അങ്ങനെ തെരഞ്ഞെടുത്ത സിനിമകളാണ് ഞാൻ ഇപ്പോൾ ചെയ്തതെല്ലാം എന്നും ഹരിശ്രീ അശോകൻ വിവരിച്ചു.

Advertisement