രശ്മിക മന്ദാനയ്ക്ക് പ്രേമം സിനിമയിലെ അവസ്ഥ! അനിമലും പ്രേമവും താരതമ്യപ്പെടുത്തി പ്രേക്ഷകർ; വൈറൽ

127

രശ്മിക മന്ദാനയും രൺബീർ കപൂറും നായികാനായകന്മാരായി എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് അനിമൽ. ഈ ചിത്രം ഡിസംബർ 1നാണ് റിലീസായത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. വ യ ല ൻസ് രംഗങ്ങൾക്കും സ് ത്രീ വിരുദ്ധതയ്ക്കും ഒന്നും പഞ്ഞമില്ലാത്ത ചിത്രത്തിൽ പക്ഷെ ഞെട്ടിക്കുന്ന പ്രകടനമാണ് താരങ്ങൾ നടത്തിയിരിക്കുന്നത്.

ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയരുന്നുണ്ടെങ്കിലും കളക്ഷനെ അത് ബാധിക്കുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്.

Advertisements

ടോക്സിക് ചിത്രമെന്നാണ് വിമർശകർ സിനിമയെ കുറിച്ച് പറയുന്നത്. എന്തായാലും ചിത്രത്തിന് ആദ്യത്തെ ഞായറാഴ്ച തന്നെ ആഗോള ബോക്സോഫീസിൽ 360 കോടി നേടാനായിരുന്നു.

ALSO READ- ‘ആ സിനിമ ഓടിയില്ലായിരുന്നുവെങ്കിൽ എന്നെ ആരും അറിയില്ല, അത്തരത്തിലുള്ള സിനിമകളാണ് തിരഞ്ഞെടുക്കാറുള്ളത്’; വെളിപ്പെടുത്തി ഹരിശ്രീ അശോകൻ

അതേസമയം, ഇപ്പോഴിതാ അനിമൽ ചിത്രവും മലയാളത്തിന്റെ ഹിറ്റായ പ്രേമം ചിത്രവും തമ്മിലുള്ള ഒരു സാമ്യമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന് ിലീസിനു മുമ്പും ശേഷവുമുണ്ടായത് പ്രേമം സിനിമയ്ക്ക് ഉണ്ടായത് തന്നെയാണ് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ചിത്രത്തിലെ നായകനായ രൺബീർ കപൂറിന്റെ ഭാര്യാ കഥാപാത്രമായിട്ട് ചിത്രത്തിൽ എത്തിയ നടി രശ്മിക മന്ദാനയുടെ ടീസറും ലുക്കും എല്ലാം വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. രശ്മികയാണ് റിലീസിനു മുന്നേ ശ്രദ്ധയാകർഷിച്ചതും.

ALSO READ-‘എനിക്ക് 27 വയസ്സായി, അമ്മ എന്നോട് ഇതുവരെ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടില്ല’; മോഡേൺ മൈൻഡുള്ള സിന്ധു കൃഷ്ണയെ കുറിച്ച് മകൾ അഹാന കൃഷ്ണ

അനിമലിലെ പുറത്തെത്തിയ പാട്ടുകളായിരുന്നു രശ്മിക മന്ദാനയെ ചർച്ചകളിൽ നിറച്ചത്. മറ്റ് ഒരു നായികയുടെ പേരും സിനിമയുടെ റിലീസ് മുന്നേ ചർച്ചകളിൽ ഇടംനേടിയിരുന്നില്ല. എന്നാൽ, അനിമൽ റിലീസായപ്പോൾ രശ്മിക മന്ദാനയെക്കാളും ചിത്രത്തിൽ ശ്രദ്ധയാകർഷിച്ച ഒരു നടി ത്രിപ്തി ദിമ്രിയാണ് എന്നതാണ് യാഥാർഥ്യം.

ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും ത്രിപ്തി ദിമ്രി ആരാധകരുടെ പ്രിയങ്കരിയാകുകയും രാജ്യത്താകമാനം തന്നെ ചർച്ചയാകുകയും ചെയ്തിരിക്കുകയാണ്.

സാമൂഹ്യ മാധ്യമത്തിൽ നിരവധി പേരാണ് താരത്തെ തിരഞ്ഞെത്തിയിരിക്കുന്നത്. ത്രിപ്തിയുടേതായി നിരവധി അഭിമുഖങ്ങളും ചർച്ചയാകുന്നു. ഇതു തന്നെയാണ് പ്രേമത്തിന്റെ കാര്യത്തിലും മുമ്പ് സംഭവിച്ചത് എന്നാണ് ആരാധകർ പറയുന്നത്. പ്രേമം ഇറങ്ങുന്നതിനു മുമ്പ് ചിത്രത്തിൽ ശ്രദ്ധയാകർഷിച്ച നടി അനുപമ പരമേശ്വരൻ ആയിരുന്നു.

അന്ന് ആദ്യം പുറത്തെത്തിയ ആലുവ പുഴയുടെ തീരത്തെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവന്നത് തൊട്ട് അനുപമ പരമേശ്വരൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സിനിമ ഇറങ്ങിയപ്പോഴാകട്ടെ അനുപമയേക്കാളും ശ്രദ്ധയാകർഷിച്ചത് റിലീസിന് മുൻപ് ആരും കേട്ടിട്ട് പോലുമില്ലാത്ത താരം സായ് പല്ലവി ആയിരുന്നു. മലർ മിസ് ആയിട്ടായിരുന്നു പ്രേമം സിനിമയിൽ സായ് പല്ലവി വേഷമിട്ടത്.

അനിമൽ സിനിമയുടെ സംവിധാനം സന്ദീപ് റെഡ്ഡി വങ്കയാണ്. ചിത്രത്തിൽ അനിൽ കപൂറും ബോബി ഡിയോളും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഛായാഗ്രാഹണം അമിത് റോയ് ആണ്. അനിമലിനായി ഹർഷവർദ്ധൻ രാമേശ്വർ സംഗീത സംവിധാനം നിർവഹിച്ചു. ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Advertisement