നടി മീര ജാസ്മിന്റെ അച്ഛന്‍ ജോസഫ് ഫിലിപ് അന്തരിച്ചു

286

നടി മീര ജാസ്മിന്റെ അച്ഛന്‍ ജോസഫ് ഫിലിപ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. 83 വയസ്സായിരുന്നു. എറണാകുളത്ത് വച്ചാണ് മരണം സംഭവിച്ചത്. ഭാര്യയുടെ പേര് ഏലിയാമ്മ ജോസഫ് .

Advertisements

മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിന് ഉള്ളത്. ഇതില്‍ ഏറ്റവും ഇളയ മകളാണ് മീര. ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോര്‍ജ്ജ്, ജോയ് എന്നിവരാണ് മറ്റ് നാല് പേര്‍.

2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അറങ്ങേറി പിന്നീട് മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍. സൂത്രധാരന്റെ തകര്‍പ്പന്‍ വിജിയത്തിന് പിന്നാലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു നടി മീരാ ജാസ്മിന്‍.

നിരവധി മലയാള സിനിമകളില്‍ നായിക വേഷത്തില്‍ മീര തിളങ്ങി. തമിഴ്, തെലുങ്ക് ഭാഷകളിലും തിരക്കുള്ള നടിയായി മീരാ ജാസ്മിന്‍ മാറി. പിന്നീട് വിവാഹശേഷം അഭിനയത്തിന് താരം നീണ്ട ഇടവേള കൊടുക്കുകയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ സജീവം ആവുകയാണ് താരം.

 

 

Advertisement