ഉണ്ണിയ്ക്ക് അനുശ്രീ വേണ്ട ; ആരാധികയുടെ കമന്റിന് അനുശ്രീ നല്‍കിയ മറുപടി കണ്ടോ ?

183

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ആണ് ജയ് ഗണേഷ്. സിനിമ പ്രെമോഷന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ഏപ്രില്‍ 11ന് സിനിമ തീയേറ്ററുകളില്‍ എത്തും. സിനിമ പ്രെമോഷന്റെ ഭാഗമായി ചില അഭിമുഖങ്ങളും താരം നല്‍കുന്നുണ്ട്.

Advertisements

അങ്ങനെ ഒരു അഭിമുഖത്തില്‍ നടി അനുശ്രീയും പങ്കെടുത്തിരുന്നു. സര്‍പ്രൈസ് നല്‍കാനാണ് അനുശ്രീ എത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ഇവര്‍ പ്രണയത്തില്‍ ആണോ എന്ന ചോദ്യവും വന്നു.

ഗോസിപ്പുകള്‍ കുറയ്‌ക്കേണ്ട എന്ന് കരുതി മനപ്പൂര്‍വ്വം അതെ ഞങ്ങള്‍ ഒന്നിച്ചാണ് എന്ന തരത്തിലാണ് ഇരുവരും അഭിമുഖത്തിലും സാസാരിച്ചത്. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇതിന് താഴെ നൂറ് സംശയങ്ങളാണ് .

സനേഷ് എം എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എടുത്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് അനുശ്രീയുടെ പേജില്‍ വൈറലായത്. അതില്‍ ആദ്യത്തെ ചില കമന്റുകളോട് എല്ലാം അനുശ്രീ പ്രതികരിക്കുകയും ചെയ്തു. ഉണ്ണിയ്ക്ക് അനുശ്രീ വേണ്ട എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. അതിന് അനുശ്രീ നല്‍കിയ മറുപടി, ‘ഇയാള്‍ പറഞ്ഞത് കൊണ്ട് ഓകെ’ എന്നായിരുന്നു.

Advertisement