നടിയാണെന്നും അത് താങ്ങാനാവുന്നില്ലെന്നും പറഞ്ഞ് ഓടിപ്പോയി, ഒരര്‍ത്ഥത്തില്‍ ആ അധ്യായം അവസാനിച്ചത് നന്നായി, മുന്‍ കാമുകനെ കുറിച്ച് തുറന്നുപറഞ്ഞ് മൃണാല്‍ ഠാക്കൂര്‍

95

ഒത്തിരി ആരാധകരുള്ള ബോളിവുഡിലെ യുവതാരങ്ങളില്‍ ഒരാളാണ് മൃണാല്‍ ഠാക്കൂര്‍. തന്റെ അഭിനയ മികവുകൊണ്ട് ബോളിവുഡില്‍ വളര്‍ന്നുവരുന്ന യുവനായിക ടെലിവിഷനിലൂടെയായിരുന്നു തന്റെ കരിയര്‍ ആരംഭിച്ചത്. സമാന്തര സിനമയിലും മുഖ്യധാര സിനിമയിലുമെല്ലാം മൃണാല്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മൃണാലിന്റെ ആദ്യ ബോളിവുഡ് സിനിമലവ് സോണിയ ആയിരുന്നു. സൂപ്പര്‍ 30, തൂഫാന്‍, ധമാക്ക, ജേഴ്‌സി എന്നീ സിനിമകളിലും നടി പിന്നീട് അഭിനയിച്ചു. തന്റെ പേരില്‍ നിരവധി ഹിറ്റുകള്‍ ചേര്‍ത്ത താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മൃണാല്‍.

Advertisements

ഇപ്പോഴിതാ യുവനായകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പുതിയ സിനിമയില്‍ എത്തുകയാണ് മൃണാല്‍. സീതാരാമം എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.പിപ്പ, ആഘ് മിച്ചോലി, ഗുംരാഹ്, പൂജ മേരി ജാന് തുടങ്ങിയ സിനിമകളും സീതാ രാമത്തിന് പിന്നാലെ മൃണാലിന്റേതായി ഒരുങ്ങുന്നുണ്ട്.

മുന്‍ ബന്ധങ്ങളൊന്നുമില്ലാതെ സിനിമാലോകത്തെത്തിയ മൃണാല്‍ തന്റെ കഠിനാധ്വാനത്തിലൂടെയാണ് സ്വന്തമായി സ്ഥാനം നേടിയത്. മൃണാലിന്റെ അഭിനയ ജീവിതവും വ്യക്തി ജീവിതവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മൃണാലിന്റെ പേരിനൊപ്പം പല താരങ്ങളുടെയും പേരുകള്‍ ഗോസിപ്പുകളില്‍ വന്നിട്ടുണ്ട്.

Also Read: സ്വപ്‌നം കണ്ട അവസരം തേടിയെത്തി, മുടിയും താടിയും വളര്‍ത്തുന്നത് അതിനായി; വെളിപ്പെടുത്തലുമായി ബ്ലെസ്ലി

എന്നാല്‍ ഇതിനൊടൊന്നും താരം വലിയ രീതിയില്‍ പ്രതികരിച്ചില്ല. എന്നാല്‍ തന്റെ മുന്‍ കാമുകനെക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില് മൃണാല്‍ മനസ് തുറന്നിരുന്നത് ആരാധകരെ ആകാംഷയിലാഴ്ത്തിയിരുന്നു. താന്‍ പ്രണയിത്തിലായിരുന്നുവെന്നും എന്നാല്‍ അയാളുമായി ഇപ്പോള്‍ പിരിഞ്ഞുവെന്നുമായിരുന്നു താരം പറഞ്ഞത്.

”എന്നില്‍ നിന്നും അവന്‍ ഓടിക്കളഞ്ഞു. നീ വല്ലാതെ ഇംപള്‍സീവാണ് എനിക്കിത് താങ്ങാനാകില്ലെന്ന് പറഞ്ഞു. നീ നടിയാണെന്നും അതും എനിക്ക് താങ്ങാനാകില്ലെന്നും പറഞ്ഞു. പക്ഷെ എനിക്ക് അവനെ മനസിലാകും. അവന്‍ വരുന്നത് പരമ്പരാഗതമായ പശ്ചാത്തലത്തില്‍ നിന്നുമാണ്.” നടി പറഞ്ഞു.

”ഞാന്‍ അവനെ കുറ്റം പറയില്ല. അവനെ വളര്‍ത്തിയതിന്റെ പ്രശ്‌നമാണ്. ഒരര്‍ത്ഥത്തില്‍ ആ അധ്യായം അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഞങ്ങള്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ എന്റെ രീതിയും അവന്റെ രീതിയും വ്യത്യസ്തമായിരിക്കും. ഇതെന്താണ് സംഭവിക്കുന്നതെന്നായിരിക്കും കുട്ടികള് ചിന്തിക്കുക” മൃണാല്‍ കൂട്ടിച്ചേര്‍ത്തു.

”നിങ്ങള്‍ക്ക് ശരിയായ ആളുമായി ഒരു റിലേഷന്‍ഷിപ്പുണ്ടാവാന്‍ ആദ്യം തെറ്റായ ആളുകളുമായി ബന്ധമുണ്ടാകണം. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും ആദ്യം അറിയണം. ഒരു ബന്ധത്തിലായ ശേഷം ഞങ്ങള്‍ക്കിടയില്‍ പൊരുത്തമില്ലെന്ന് മനസിലാക്കുന്നത് ശരിയായി വരില്ല” എന്നും മൃണാല്‍ പറഞ്ഞു. ഇത് മൃണാലിന്റെ പഴയ കഥയാണ്. ഇന്ന് മൃണാല്‍ മറ്റൊരാളുമായി വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്,

Advertisement