സ്വപ്‌നം കണ്ട അവസരം തേടിയെത്തി, മുടിയും താടിയും വളര്‍ത്തുന്നത് അതിനായി; വെളിപ്പെടുത്തലുമായി ബ്ലെസ്ലി

64

മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. റിയാലിറ്റി ഷോയുടെ സീസണ്‍ ഫോര്‍ ഈ അടുത്തകാലത്തായാണ് അവസാനിച്ചത്. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ദില്‍ഷ പ്രസന്നനായിരുന്നു.ബിഗ് ബോസ് ട്രോഫിയും 50 ലക്ഷം രൂപയുമായിരുന്നു ദില്‍ഷയ്ക്ക് ലഭിച്ചത്.

Advertisements

റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായി എത്തി ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ ഗായകനാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി. ബിഗ് ബോസ് സീസണ്‍ ഫോറില്‍ ബ്ലെസ്ലിക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയത്. പരിപാടിയുടെ അവസാനം ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു.

ഷോയില്‍ നിന്ന് പുറത്തായിട്ടും ആരാധകരുടെ പ്രിയങ്കരനായ റോബിന്‍ കഴിഞ്ഞാല്‍ ബ്ലെസ്ലിക്കായിരുന്നു ഏറ്റവും കൂടുതല്‍ ആരാധകര്‍. ട്രോഫി നല്‍കേണ്ടിയിരുന്നത് ബ്ലെസ്ലിക്കായിരുന്നുവെന്നും ഏറ്റവും ഇന്റലിജന്റായി കളിച്ച മത്സരാര്‍ഥി ബ്ലെസ്ലിയായിരുന്നുവെന്നുമൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായം.

Also Read: സ്റ്റാര്‍ സിംഗറില്‍ മൊട്ടിട്ട പ്രണയം, അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം, ഗായിക അഞ്ജുജോസഫിന്റെ ജീവിതം ഇവിടെ വരെ

ഷോ മത്സരാന്തരീക്ഷത്തില്‍ എത്തിയമുതലുള്ള പ്രകടനത്തിന്റെ പേരില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ബ്ലെസ്ലി. ചെറിയ പ്രായത്തില്‍ തന്നെ ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടുതുടങ്ങിയ ബ്ലെസ്ലിക്ക് എന്തും വെട്ടിത്തുറന്നുപറയുന്ന ആള്‍ എന്ന ഇമേജ് ബി് ബോസ് നല്‍കി.

രണ്ടാം സ്ഥാനം സ്വന്തമാക്കി ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് നാട്ടിലെത്തിയ ബ്ലെസ്ലിക്ക് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. പിന്നീട് ഉദ്ഘാടന പരിപാടികളും മറ്റുമായി തിരക്കിലായിരുന്നു ബ്ലെസ്ലി. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ബ്ലെസ്സി.

താന്‍ സ്വപ്്‌നം കണ്ട പോലുള്ള സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും അതിനായി മുടിയും താടിയും വളര്‍ത്തുകയാണെന്നും പത്തനാപുരത്ത് ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബ്ലെസ്ലി പറഞ്ഞു.
ഒരുപാട് സ്റ്റേജ് ഷോകളിലും അവസരം ലഭിച്ചുവെന്ന് ബ്ലെസ്ലി കൂട്ടിച്ചേര്‍ത്തു.

Advertisement