പ്രണയം തുടങ്ങിയത് സ്റ്റാർ സിംഗറിൽ വെച്ച്, വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്ന് വിവാഹം, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഗായിക അഞ്ജു ജോസഫിന്റെ യഥാർത്ഥ ജീവിതം

31600

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നായിരുന്നു ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍. മലയാളത്തിന് നിരവധി ഗായകരെയാണ് ഈ റിയാലിറ്റി ഷോ സമ്മാനിച്ചത്. പലരുടെയും ജീവിതം തന്നെ ഈ റിയാലിറ്റി ഷോ മാറ്റിമറിച്ചിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയിരിക്കുകയാണ് അഞ്ചു ജോസഫ്. സംഗീത ആസ്വാദകര്‍ അഞ്ജുവിന്റെ മധുരമേറിയ ശബ്ദം ഏറെ ഇഷ്ട പെട്ടിരുന്നു. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന അഞ്ജു പിന്നീട് സിനിമയിലും പാട്ട് പാടിയിട്ടുണ്ട്.

Advertisements

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ഡോക്ടര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് ഗായിക പിന്നണി ഗാനരംഗത്തേക്ക് ചുവട് ഉറപ്പിച്ചത്. പിന്നീട് കവര്‍ സോങുകളും ഒരുക്കി സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായി. കാഞ്ഞിരപ്പള്ളിക്കാരിയായ അഞ്ജുവിന്റെ പാട്ടുകളെല്ലാം സംഗീത പ്രേമികള്‍ ഏറ്റെടുത്തിരുന്നു.

അടുത്തിടെ ആരംഭിച്ച തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ മനം കവരുകയാണ് അഞ്ജു ജോസഫ്. അഞ്ജുവിന്റെ കവര്‍ സോങ്ങുകളെല്ലാം വളരെ പെട്ടെന്നാണ് ഹിറ്റ് മാറുന്നത്. അഞ്ജു ജോസഫുമായി ബന്ധപ്പെട്ട് പല പല ഗോസിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

Also Read: പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എനിക്കൊപ്പം അവർ ഉണ്ടായിരുന്നു, നിനക്കിഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ചെയ്തോ എന്നവർ പറഞ്ഞു: വീട്ടുകാരെക്കുറിച്ച് അഭയ ഹിരൺമയി

ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കി അഞ്ജു തന്നെ രംഗത്ത് വന്നിരുന്നു. ഗായിക ഒളിച്ചോടി പോയെന്നും, മലേഷ്യയിലേക്ക് ഒളിച്ചോടി, ഒരു മുസ്ലീമിനെ പ്രണയിച്ച് മതം മാറി എന്നൊക്കെയായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഗോസിപ്പുകള്‍.

അഞ്ജുവിനെ തേടിയെത്തിയ മറ്റൊരു ഗോസിപ്പായിരുന്നു താരം വിവാഹ മോചിതയായി എന്നത്. കൂടാതെ അഞ്ജുവിന്റെ ഒപ്പം ഒരു കവര്‍ സോങ്ങില്‍ അഭിനയിച്ച പെണ്‍കുട്ടി താരത്തിന്റെ മകളാണെന്നും ഗോസിപ്പുകളിറങ്ങി. ഇതിനെതിരെയും ശബ്ദമുയര്‍ത്തി അഞ്ജു രംഗത്തെത്തി.

പ്രണയവിവാഹമായിരുന്നു അഞ്ജു ജോസഫിന്റേത്. ചാനല്‍ പ്രൊഡ്യൂസര്‍ തൃശൂര്‍ കാരനായ അനൂപാണ് അഞ്ജുവിന്റെ നല്ല പാതി. അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ജുവിനെ പ്രശസ്തയാക്കിയ സ്റ്റാര്‍ സിങ്ങറില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്.

അനൂപിനൊപ്പമുള്ള അഞ്ജുവിന്റെ ചിത്രങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലുള്ള ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും ഇരുവരെയും മനസിലാക്കി വീട്ടുകാര്‍ വിവാഹം നടത്തികൊടുക്കുത്തു.

Also Read
ഉണ്ണിമുകുന്ദന്റെ സിനിമയിൽ വില്ലനായി പ്രേക്ഷകരുടെ സ്വന്തം റോബിൻ; വില്ലനായാലും റോബിൻ ഞങ്ങളുടെ ഹീറോ തന്നെ

വിവാഹജീവിതത്തില്‍ ഏറെ സന്തോഷവതിയാണെന്നും തന്നെ പൂര്‍ണമായും പിന്തുണക്കുന്ന ഒരു ഭര്‍ത്താവിനെയാണ് തനിക്ക് കിട്ടിയത് എന്ന് താരം പറഞ്ഞിട്ടുണ്ട്. സ്റ്റാര്‍ മാജിക് എന്ന പ്രേക്ഷക പ്രിയ റിയാലിറ്റി ഷോയുടെ ഡയറക്ടറാണ് അനൂപ് ഇപ്പോള്‍.

Advertisement