ആരാധകര്‍ ഏറെയാണ് നടി മൃണാള്‍ താക്കൂറിന്. താരത്തിന്റെ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മൃണാള്‍ കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ 10 കോടി വിലയുള്ള ഒരു ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. നടി ഉടനെ തന്നെ പുതിയ ഫലാറ്റിലേക്ക് താമസം മാറും എന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മൃണാള്‍ താക്കൂര്‍ നായികയായി ഒടുവിലെത്തിയ ചിത്രം നാനി നായകനായ ഹായ് നാണ്ണായാണ്. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്ണ കാന്ത് എഴുതിയ വരികളുള്ള ഗാനം റിലീസിനു മുന്നേ ഹിറ്റായിരുന്നു.
സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‌സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.
നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഇ വി വി സതീഷ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആര്‍ഒ ശബരിയാണ്.