ഇത് നമ്മുടെ മീനൂട്ടി അല്ലേ; നമിത പ്രമോദിന്റെ വാള്‍പേപ്പര്‍ കണ്ടോ ?

20

മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് നമിത പ്രമോദ്. ഇടയ്‌ക്കൊന്ന് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത താരം സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങുകയും ബിസിനസ് മേഖലയിലേക്ക് ചുവടുവെക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നമിത.

Advertisements

ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഇതില്‍ തന്റെ പുതിയ സിനിമയെ കുറിച്ചൊക്കെ ആരാധകര്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നമിത നല്‍കി. ഇതിനിടെയാണ് ഒരാള്‍ നമിതയുടെ ഫോണിലെ വാള്‍പേപ്പര്‍ ഏതാണെന്ന് ചോദിച്ചു എത്തിയത്.

ഇതിനു മറുപടിയായി സ്‌ക്രീന്‍ഷോട്ട് സഹിതം നടി കാണിച്ചു. നടന്‍ ദിലീപിന്റെ മകളും നമിതയുടെ അടുത്ത സുഹൃത്തും ആയ മീനാക്ഷി ദിലീപ് ആണ് ഫോട്ടോയില്‍ ഉള്ളത്. ഇവര്‍ വിദേശയാത്ര നടത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ചിത്രത്തില്‍ നമിത മീനാക്ഷിയെ ചുംബിക്കുന്നതു കാണാം.

അതേസമയം ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്. പിന്നീട് താരം സിനിമയില്‍ തിളങ്ങി .

 

 

Advertisement