എന്നിട്ടും എന്നില്‍ കണ്ണുവച്ചതെന്തേ; സ്വിമ്മിങ് പൂള്‍ ചിത്രവുമായി അശ്വിനും ദിയയും, പിന്നാലെ കമന്റും

91

തന്റെ പ്രണയ നിമിഷം ശരിക്കും ആഘോഷമാക്കുകയാണ് ദിയ കൃഷ്ണ. താന്‍ അശ്വിന്‍ ഗണേശിനോട് പ്രണയം തുറന്നു പറഞ്ഞത് ദിയ തന്നെയാണ് വെളിപ്പെടുത്തിയത്.

Advertisements

അശ്വിന്‍ തന്നെ പ്രൊപ്പോസ് ചെയ്തതും താന്‍ ഓക്കേ പറഞ്ഞതും പിന്നാലെ അശ്വിന്‍ തന്റെ വിരലില്‍ മോതിരം അണിയിച്ചതിന്റെ വീഡിയോ ദിയ തന്നെ പങ്കുവെച്ചു. ഇതിനുശേഷം നിരവധി യൂട്യൂബ് ചാനലില്‍ ഈ കപ്പിള്‍സ് അഭിമുഖം നല്‍കുകയും ചെയ്തു.

ഇപ്പോള്‍ ഇരുവരും ദുബായിലാണ്. ഈ കഴിഞ്ഞ പ്രണയദിനം ദുബായില്‍ വെച്ച് ഇവര്‍ ആഘോഷിച്ചത്. പ്രണയദിനത്തില്‍ ദിയ അശ്വിനു കൊടുത്ത സര്‍പ്രൈസ് എല്ലാം ആരാധകര്‍ കണ്ടതാണ്. ഇപ്പോഴിതാ അശ്വിന്‍ സിമ്മിംഗ് പൂളില്‍ നിന്നുള്ള മറ്റൊരു ചിത്രമാണ് പങ്കുവെച്ചത്. നിരവധി കമന്റ് ആണ് ഇതിന് താഴെ വരുന്നത് .

‘സിവപ്പാണ ആണ്‍കള്‍ ഇങ്ക് സില കോടിയുണ്ട്. കറുപ്പാണ എന്നെ കണ്ട് കണ്‍ വയ്പ്പതെന്ന’ (വെളുപ്പുള്ള ആണുങ്ങള്‍ ഇവിടെ കോടി കണക്കിനുണ്ട്, എന്നിട്ടും കറുപ്പായ എന്നില്‍ കണ്ണുവച്ചതെന്തേ) എന്ന തമിഴ് പാട്ടിന്റെ വരികളാണ് ക്യാപ്ഷനായി അശ്വിന്‍ നല്‍കിയിരിക്കുന്നത്. ആ വരി സൂപ്പറായി എന്ന കമന്റുകള്‍ ചിത്രത്തിന് താഴെ വരുന്നുണ്ട്.

 

Advertisement