ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം; സുബിയുടെ ഓര്‍മ്മദിനത്തില്‍ ടിനി ടോം

31

ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല അവതാരികയും നടിയുമായിരുന്ന സുബി സുരേഷിന്റെ മരണം. പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച ശേഷമാണ് സുബി യാത്രയായത്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. ഇന്ന് സുബിയുടെ ഓര്‍മ്മദിവസമാണ്.

Advertisements

ഈ ദിനത്തില്‍ സുബിയുടെ അടുത്ത സുഹൃത്തും നടനും മിമിക്രി താരവുമൊക്കെയായ ടിനി ടോം സുബിയെ ഓര്‍ക്കുകയാണ്.

”സുബി …സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു ..തീര്‍ച്ചയായും നമുക്കാ മനോഹര തീരത്ത് വച്ച് കണ്ടുമുട്ടാം” എന്നായിരുന്നു ടിനിയുടെ കുറിപ്പ്.

Advertisement