പിതാവ് ഇല്ലാത്ത രണ്ട് വര്‍ഷം ഇരുപത് വര്‍ഷം പോലെ തോന്നി; അച്ഛനെ കുറിച്ച് സബീറ്റ ജോര്‍ജ്

152

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഹാസ്യ പരമ്പരകളില്‍ ഒന്നാണ് ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയല്‍. സൂപ്പര്‍ ഹിറ്റായ ഉപ്പും മുളകും എന്ന സീരിയലിന് ശേഷം എത്തിയ ഈ ഹാസ്യ പരമ്പര ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത് ആയി മാറുക ആയിരുന്നു.

Advertisements

സീരിയലില്‍ ലളിത എന്ന അമ്മായി അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ അഭിനേത്രിയാണ് സബീറ്റ ജോര്‍ജ്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാന്‍ സബീറ്റയ്ക്ക് സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സബീറ്റ.

സബീറ്റയുടെ എല്ലാമെല്ലാം അച്ഛനും അമ്മയും മകളുമാണ്. അതില്‍ അച്ഛനെ രണ്ട് വര്‍ഷം മുമ്പ് സബീറ്റയ്ക്ക് നഷ്ടപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സബീറ്റയുടെ പിതാവ് കടനാട് കുഴിക്കാട്ടുചാലില്‍ അഗസ്റ്റ്യന്‍ മരിച്ചത്.

മരിക്കുമ്പോള്‍ എഴുപത്തിയെട്ട് വയസായിരുന്നു സബീറ്റയുടെ അച്ഛന്റെ പ്രായം. ഇപ്പോഴിതാ പിതാവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

പിതാവ് ഇല്ലാത്ത രണ്ട് വര്‍ഷം ഇരുപത് വര്‍ഷം പോലെയാണ് തോന്നിയതെന്നാണ് സബീറ്റ പിതാവിനൊപ്പം ആശുപത്രിയില്‍ നിന്നും പകര്‍ത്തിയ ചിത്രം പങ്കിട്ട് കുറിച്ചത്. ‘അച്ഛന്‍ പോയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. തനിച്ചാകലിന്റെ വേദന അച്ഛന്റെ മോള്‍ മനസിലാക്കിയ നീണ്ട രണ്ട് വര്‍ഷങ്ങള്‍. എന്തൊക്കയോ കൂടെ ഒരുമിച്ച് ചെയ്യണമായിരുന്നു എന്നൊരു തോന്നല്‍ ഈ ദിവസങ്ങളില്‍ എന്നെ വല്ലാതെ അലട്ടുന്നു ഡാഡി.’

also read
ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം; സുബിയുടെ ഓര്‍മ്മദിനത്തില്‍ ടിനി ടോം
‘തലേദിവസം രാത്രി ഞാന്‍ ഡാഡിയുടെ നെറ്റിയില്‍ ഏറ്റവും കൂടുതല്‍ സമയം ചുംബിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തില്‍ അറിഞ്ഞു. ഇത് ഞങ്ങള്‍ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്. രണ്ട് വര്‍ഷം ഇരുപത് വര്‍ഷമായി തോന്നുന്നു. അതിനുശേഷം നിങ്ങളുടെ മകള്‍ക്ക് ജീവിതം ഒരിക്കലും സമാനമായിരുന്നില്ല. ഒരിക്കലും ആയിരിക്കില്ല.’

‘എല്ലാ ദിവസവും ഞാന്‍ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു അച്ഛാ…’; എന്നാണ് പിതാവിന്റെ വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍ സബീറ്റ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Advertisement