റിലേഷന്‍ ഷിപ്പൊക്കെ സംഭവിക്കുന്നതാണ്, എപ്പോഴെങ്കിലും അവര്‍ മുന്നിലെത്തുമല്ലോ ; വിവാഹത്തെ കുറിച്ച് അതിഥി രവി

31

മലയാള സിനിമ പ്രേമികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായ താരമാണ് നടി അതിഥി രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡല്‍ കൂടിയാണ് അതിഥി രവി.

Advertisements

ഇപ്പോള്‍ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചാണ് അതിഥി പറയുന്നത്.
സുഹൃത്തായി ഏറെ കാലം പരിചയമുള്ള ആളെ ആയിരിക്കുമോ വിവാഹം ചെയ്യുക എന്ന ചോദ്യത്തിന് ആണ് നടി മറുപടി പറഞ്ഞത്.

അതിനെ കുറിച്ച് ഇപ്പോള്‍ എനിക്കൊന്നും പറയാന്‍ സാധിക്കില്ല. ഫ്രണ്ട് ആയിട്ടുള്ള ആളെ വേണോ വിവാഹം ചെയ്യാന്‍ എന്നൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. കറക്ട് ഒരാളാവുമ്പോള്‍, എപ്പോഴെങ്കിലും അവര്‍ മുന്നിലെത്തുമല്ലോ. അത് സഹൃത്തായിരിക്കുമോ മറ്റാരെങ്കിലും ആയിരിക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല അതിഥി പറഞ്ഞു.

റിലേഷന്‍ ഷിപ്പൊക്കെ സംഭവിക്കുന്നതാണ്. ആ സമയം എത്തുമ്പോള്‍ അത് സംഭവിക്കും എന്നാണ് എന്റെ വിശ്വാസം. എന്താണോ സംഭവിക്കാനുള്ളത്, കറക്ട് ആ സമയമെത്തുമ്പോള്‍ അത് സംഭവിക്കുക തന്നെ ചെയ്യും താരം പറഞ്ഞു.

അതേസമയം ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന 2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തിയത്. നടി എന്നതില്‍ ഉപരി ഒരു മോഡലും കൂടിയാണ് താരം. ആന്‍ഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹ താരമായിട്ടാണ് അതിഥി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. പിന്നാലെ നിരവധി ചിത്രത്തില്‍ അദിതി അഭിനയിച്ചു.

Advertisement