ഈ വീടിനെ കുറിച്ച് ഞാന്‍ എത്ര വേണമെങ്കിലും സംസാരിക്കും, കാരണം ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്, മുക്ത പറയുന്നു

128

ഒറ്റ നാണയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് എല്‍സ ജോര്‍ജ്ജ്. മലയാളികള്‍ക്ക് എല്‍സ മുക്തയാണെങ്കില്‍ തമിഴ് പ്രേക്ഷകര്‍ക്ക് താരം ഭാനുവാണ്. ആദ്യ ചിത്രം ഒറ്റ നാണയമാണെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് അച്ഛനുറങ്ങാത്ത വീടിലൂടെയാണ്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട നിന്ന താരം ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. മുക്തക്ക് എതിരെ സ്വന്തം അച്ഛന്‍ നടത്തിയ പരാമര്‍ശങ്ങളെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയി്ല്‍ ഒത്തിരി സജീവമാണ് മുക്ത.

Also Read; ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു, വിവാഹജീവിതത്തെ കുറിച്ചും വേര്‍പിരിയലിനെ പറ്റിയും മനസ്സുതുറന്ന് അര്‍ച്ചന കവി

തന്റെയും കുടുംബത്തിന്റെയും പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ സ്വന്തമായി ഒരു വീടുവാങ്ങിയതിന്റെ വിശേഷങ്ങള്‍ തന്റെ ആരാധകരുമായി പങ്കുവെക്കുകയാണ് മുക്ത.

തന്റെ പതിനെട്ടാം വയസ്സില്‍ വാങ്ങിയ വീടാണിതെന്നും ഇപ്പോള്‍ ഈ വീട്ടില്‍ അമ്മയും ചേച്ചിയും മകനുമാണ് താമസിക്കുന്നതെന്നും മുക്ത പറയുന്നു. വീട് മുഴുവന്‍ അലങ്കരിച്ചിരിക്കുന്നത് പ്രത്യേക ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൊണ്ടാണ്. താന്‍ അധ്വാനിച്ചുണ്ടാക്കിയ വീടാണിതെന്നും മുക്ത പറയുന്നു.

Also Read: അഹാനയാണ് ആ ആഗ്രഹം എന്നിൽ നിറച്ചതും അതിന് വേണ്ടി നിന്നതും, 54 ാം വയസ്സിൽ ഇങ്ങനെയൊരു അവസരം കിട്ടിയ ഞാൻ ഭാഗ്യവാനാണ്; കൃഷ്ണകുമാർ

ഈ വീടിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ ഒത്തിരി ഇഷ്ടമാണ്. ഫ്‌ലാറ്റില്‍ ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടമെങ്കിലും രണ്ടാഴ്ചയില്‍ കൂടുതല്‍ ഫ്‌ലാറ്റില്‍ നില്‍ക്കുമ്പോള്‍ തനിക്ക് മടുക്കുമെന്നും അപ്പോള്‍ താന്‍ റിങ്കുവിനോട് പറഞ്ഞ് വീട്ടിലേക്ക് പോകുമെന്നും മുക്ത പറയുന്നു.

Advertisement